ETV Bharat / state

തിരുവനന്തപുരത്ത് രണ്ടിടത്ത് കള്ളവോട്ട്; ടെൻഡർ വോട്ടു ചെയ്‌തു മടങ്ങി വോട്ടർമാർ - fake vote in Thiruvananthapuram - FAKE VOTE IN THIRUVANANTHAPURAM

കള്ളവോട്ട് ചെയ്‌തവരെ കണ്ടെത്തുമെന്ന് ഇരുബൂത്തുകളിലെയും പ്രസൈഡിങ് ഓഫീസർമാർ അറിയിച്ചു.

LOK SABHA ELECTION 2024  FAKE VOTE IN THIRUVANANTHAPURAM  രണ്ടിടത്ത് കള്ളവോട്ട്  THIRUVANANTHAPURAM CONSTITUENCY
lok sabha election 2024: fake vote in two places in Thiruvananthapuram
author img

By ETV Bharat Kerala Team

Published : Apr 26, 2024, 4:41 PM IST

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ തലസ്ഥാനത്ത് രണ്ടിടത്ത് കള്ളവോട്ട്. ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിന് കീഴിലെ നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പോത്തൻകോട് മേരിമാതാ സ്‌കൂളിൽ 43-ാം നമ്പർ ബൂത്തിലാണ് ആദ്യം കള്ളവോട്ട് ആരോപണമുണ്ടായത്.

വോട്ടു രേഖപ്പെടുത്താൻ എത്തിയ അറുപത്തിയാറുകാരിയുടെ വോട്ട് ഒരു മണിക്കൂർ മുൻപ് ചെയ്‌തതായാണ് പരാതി. ഒടുവിൽ ടെൻഡർ വോട്ടു ചെയ്‌തു മടങ്ങി. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ വട്ടിയൂർക്കാവ് നിയമസഭ മണ്ഡലത്തിലെ കുന്നുകുഴി 170-ാം നമ്പര്‍ ബൂത്തായ കുന്നുകുഴി യു പി എസിലാണ് രണ്ടാമത്തെ പരാതിയുയർന്നത്.

സി തങ്കപ്പൻ എന്ന വോട്ടർ ബൂത്തിലെത്തിയപ്പോൾ വോട്ട് നേരത്തെ മറ്റാരോ രേഖപ്പെടുത്തിയതായി കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഇയാൾക്ക് രണ്ടാമത് വോട്ട് ചെയ്യാൻ അവസരം നൽകിയതായാണ് വിവരം. രണ്ടിടത്തും സി സി ടി വി ഉപയോഗിച്ചുള്ള ലൈവ് വെബ് കാസ്റ്റിങ് നടക്കുന്നതിനാൽ കള്ളവോട്ട് ചെയ്‌തവരെ കണ്ടെത്തുമെന്നാണ് ഇരുബൂത്തുകളിലെയും പ്രസൈഡിങ് ഓഫിസർമാർ അറിയിച്ചത്.

Also Read:എറണാകുളത്ത് കള്ളവോട്ട്; പരാതിയുമായി വീട്ടമ്മ, വോട്ട് ചെയ്‌ത വ്യക്തിയെ കണ്ടെത്തണമെന്ന് ആവശ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.