തിരുവനന്തപുരം: തനിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്രകമ്മറ്റിയംഗവുമായ ഇ പി ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു.
ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാധ്യമങ്ങളിലൂടെ മാപ്പ് പറയാത്ത പക്ഷം, സിവിൽ, ക്രിമിനൽ നിയമ നടപടികൾക്ക് വിധേയരാകണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. രണ്ടുകോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ. എം രാജഗോപാലൻ നായർ മുഖേന ഇ പി യുടെ നിയമപരമായ നീക്കം.
Also Read: ശോഭ സുരേന്ദ്രൻ തട്ടിപ്പുകാരി'; സിപിഎമ്മിൽ ചേരാന്‍ രണ്ട് തവണ ശ്രമിച്ചതായും ദല്ലാള്‍ നന്ദകുമാര്‍
ഇ പി ജയരാജൻ ബിജെപി യിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് ദല്ലാൾ നന്ദകുമാറിനൊപ്പം തന്നെ വന്നുകണ്ടുവെന്ന ശോഭ സുരേന്ദ്രന്‍റെ വാദം പച്ച നുണയാണെന്നും തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരം അധിക്ഷേപകരമായ ആരോപണങ്ങൾ ഉന്നയിച്ചത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണെന്നും വക്കീൽ നോട്ടീസിൽ ഇ പി ജയരാജൻ പറഞ്ഞു.