ETV Bharat / state

ഏഴിമല-പുളിങ്ങോം-ബാഗമണ്ഡലം പാത സ്വപ്‌നം മാത്രം; ഇല്ലാതാകുന്നത് വൻ ടൂറിസം സാധ്യതകൾ - Demand for bagamandalam road - DEMAND FOR BAGAMANDALAM ROAD

കണ്ണൂർ, കാസർകോട് ജില്ലകളിലെ യാത്രക്കാരെ ബെംഗളൂരു, മൈസൂർ തുടങ്ങിയ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന സംസ്ഥാനപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യം. കേരള-കർണാടക സർക്കാരുകൾ തമ്മില്‍ ഏകോപനമില്ലാത്തത് മൂലമാണ് റോഡ് യാഥാർഥ്യമാകാത്തത്. ഈ റോഡ് നിലവില്‍ വന്നാല്‍ അത് കാര്‍ഷിക ടൂറിസം മേഖലകള്‍ക്ക് ഗുണകരമായിരിക്കും.

EZHIMALA PULINGOM BAGAMANDALAM ROAD  ഏഴിമല പുളിങ്ങോം ബാഗമണ്ഡലം റോഡ്  KANNUR DEMANDS FOR ROAD EZHIMALA PULINGOM BAGAMANDALAM ROAD  ഏഴിമല പുളിങ്ങോം ബാഗമണ്ഡലം റോഡ്  KANNUR DEMANDS FOR ROAD
ഏഴിമല-പുളിങ്ങോം-ബാഗമണ്ഡലം റോഡ് (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 19, 2024, 8:05 AM IST

ഏഴിമല-പുളിങ്ങോം-ബാഗമണ്ഡലം റോഡ് (ETV Bharat)

കണ്ണൂർ: ഏഴിമല-പുളിങ്ങോം-ബാഗമണ്ഡലം അന്തർ സംസ്ഥാനപാത സ്വപ്‌നം മാത്രമാകുന്നു. സംസ്ഥാനപാത യാഥാര്‍ഥ്യമാകുമെന്ന് കരുതി തേജസ്വിനിപ്പുഴയുടെ പുളിങ്ങോം ഭാഗത്തു നിന്ന് 2005-ൽ കേരളം നിര്‍മിച്ച കൂറ്റൻ പാലവും വെറുതെയായി. വര്‍ഷങ്ങളുടെ കാത്തിരിപ്പ് തുടർന്നിട്ടും റോഡ് യാഥാർഥ്യമാക്കാൻ നടത്തിയ എല്ലാം ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്.

കേരള-കർണാടക സർക്കാരുകൾ തമ്മില്‍ ഏകോപനം ഇല്ലാത്തതും കേന്ദ്ര സർക്കാരിന്‍റെ അനുമതി ലഭിക്കാത്തതുമാണ് പാതയുടെ നിർമാണത്തിന് തടസമായി നിൽക്കുന്നത്. വനനശീകരണം ചൂണ്ടിക്കാട്ടി കർണാടക വനംവകുപ്പ് റോഡ് നിർമാണത്തെ എതിർക്കുന്നതും റോഡ് പണി വൈകുന്നതിനുളള മറ്റൊരു കാരണമാണ്. ടൂറിസം, കാർഷിക മേഖല തുടങ്ങിയവയ്ക്ക് ഏറെ ഗുണം ചെയ്യുന്ന പാത യാഥാർഥ്യമാക്കുന്നതിന് ഭരണ-പ്രതിപക്ഷ കക്ഷികളുടെ ഭാഗത്ത് നിന്ന് ഒരുപോലെ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പുളിങ്ങോത്ത് നിന്ന് 17 കിലോമീറ്റർ ദൂരം മാത്രമാണ് ബാഗമണ്ഡലത്തിലേക്കുള്ളത്. ഇത്രയും ഭാഗം നവീകരിച്ചാൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോര മേഖലയിൽ നിന്നുളള തീർഥാടകർക്കും യാത്രക്കാർക്കും തലക്കാവേരി, ബെംഗളൂരു, മൈസൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എളുപ്പത്തിൽ എത്താനാകും. ഇതുകൂടാതെ, ബെംഗളൂരുവിൽ നിന്ന് പെരിങ്ങോം സിആർപിഎഫ് കേന്ദ്രത്തിലേക്കും, ഏഴിമല നാവിക അക്കാദമിയിലേക്കും റോഡ് മാർഗം എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന പാത കൂടിയാണിത്. ഈ പാത നവീകരിച്ചാല്‍ രണ്ട് സംസ്ഥാനത്തുനിന്നുമുളള യാത്രക്കാരുടെ പണവും സമയവും ലാഭിക്കാനുമാകും.

മാത്രമല്ല, ഒരു ചങ്ങല പൂട്ടിൽ കർണാടകവും കേരളവും മുഖാമുഖം നിൽക്കുന്ന പാതയിലൂടെ മഴക്കാലത്തുളള യാത്ര അതിമനോഹരമായ അനുഭൂതിയാണ് യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത്. എന്നാല്‍ മുളംകാടുകളും കുത്തിയൊഴുകുന്ന പുഴകളുമുളള വഴിയില്‍ ആർക്കും പ്രവേശനമില്ല. വിനോദ സഞ്ചാരികൾ അതിർത്തി കടന്ന് എത്തിയാൽ പിടി വീഴും. ഈ കാനനപാത നവീകരിച്ചാല്‍ ടുറിസം മേഖലയ്‌ക്കും വലിയ രീതിയിലുളള ഗുണമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

1999 വരെ കർണാടകയിൽ നിന്നുമുള്ള ഭക്തര്‍ ശബരിമലയിലേക്ക് പോകാനും, കേരളത്തിൽ നിന്നുമുള്ള വിശ്വാസികൾ തലക്കാവേരിയിലേക്കും, എരുമാട് മഖാമിലേക്കും പോകാനും ഈ പാത ഉപയോഗിച്ചിരുന്നു. പിന്നീട് ഉണ്ടായ ഒരു ജീപ്പ് അപകടത്തെ തുടര്‍ന്നാണ് കാനനപാതയിലൂടെയുളള യാത്ര കർണാടക വനംവകുപ്പ് വിലക്കിയത്. എന്നിരുന്നാലും, കർണാടകയുടെ ഈ കാട്ടിനുള്ളിൽ നിരവധി മലയാളികള്‍ താമസിക്കുന്നുണ്ട്. ആദിവാസി കുടുബങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കീഴിൽ ജോലി ചെയ്യുന്ന കാസർഗോഡ് സ്വദേശികളുടെ കുടുബങ്ങളും ഉള്‍പ്പെടെ 15 മലയാളി കുടുംബങ്ങളാണ് ഇവിടെയുളളത്. ഇവര്‍ക്ക് ഈ പാതയിലൂടെ യാത്ര ചെയ്യാനുള്ള അനുമതി ഇപ്പോഴുമുണ്ട്.

Also Read: നാടുകാണിയിൽ കലിപൂണ്ട് ആനക്കൂട്ടം :പ്രവാസിയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.