ETV Bharat / state

എക്‌സാലോജിക്ക്: അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്

എക്‌സാലോജിക്കിന്‍റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് കൈമാറി. എസ്എഫ്ഐഒക്ക് റെയ്‌ഡിനും കസ്റ്റഡിക്കും അറസ്റ്റിനുമുള്ള അധികാരവുമുണ്ട്.

Exa Logic  Serious Fraud Investigation Office  കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം  സിഎംആർഎൽ കെഎസ്ഐഡിസി
Exa logic : handed over to Serious Fraud investigation Office
author img

By ETV Bharat Kerala Team

Published : Feb 1, 2024, 8:26 AM IST

Updated : Feb 1, 2024, 3:46 PM IST

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന്‍റെ ഇടപാടുകൾ സംബന്ധിച്ച അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറി (Exalogic). ഗുരുതര കോർപറേറ്റ് തട്ടിപ്പുകൾ അന്വേഷിക്കുന്ന എസ്എഫ്ഐഒ കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന് കീഴിൽ വിപുലമായ അധികാരങ്ങളോടെയാണ് പ്രവർത്തിക്കുന്നത് (Serious Fraud Investigation Office).

എക്‌സാലോജിക്, സിഎംആർഎൽ, പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസി എന്നിവയ്‌ക്കെതിരെയാണ് എസ്എഫ്ഐഒയുടെ അന്വേഷണം നടക്കുക. നേരത്തെ കേന്ദ്ര ആദായ നികുതി വകുപ്പിന്‍റെ ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡ്, സിഎംആർഎൽ എക്‌സാലോജിക്കിന് ഒരു സേവനവും നൽകാതെ വൻ തുക കൈമാറിയെന്ന് കണ്ടെത്തിയിരുന്നു. നിലവിൽ അന്വേഷണത്തിനായി ആറ് ഉന്നത ഉദ്യോഗസ്ഥരെയാണ് എസ്എഫ്ഐഒ ചുമതലപ്പെടുത്തിയത്. എട്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

എസ്എഫ്ഐഒക്ക് ആവശ്യമെങ്കിൽ രാജ്യത്തെ മറ്റ് അന്വേഷണ ഏജൻസികളുടെ സഹായം തേടാനാകും. മാത്രമല്ല റെയ്‌ഡിനും കസ്റ്റഡിക്കും അറസ്റ്റിനുമുള്ള അധികാരവുമുണ്ട്. ബെംഗളൂരു രജിസ്ട്രാർ ഓഫ് കമ്പനീസ് റിപ്പോർട്ടിൽ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ അന്വേഷണം എസ്എഫ്ഐഒക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി ഈ മാസം 12 ന് പരിഗണിക്കാനിരിക്കെയാണ് അന്വേഷണം എസ്എഫ്ഐഒക്ക് നൽകി കേന്ദ്രസർക്കാർ ഉത്തരവിട്ടത്.

എക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മിൽ നടത്തിയ ഇടപാടിൽ അടിമുടി ദുരൂഹതയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആർഒസി)കണ്ടെത്തിയിരുന്നു(Registrar of companies). ഇടപാട് വിവരം സിഎംആര്‍എല്‍ മറച്ചുവച്ചു എന്നും വിശദമായ അന്വേഷണം വേണമെന്നും ആര്‍ഒസിയുടെ പ്രാഥമിക റിപ്പോര്‍ട്ടിൽ പറയുന്നു.

അഴിമതി നിരോധന നിയമപ്രകാരം സിബിഐ അന്വേഷണത്തിന് വിടാമെന്നും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡിക്കും അന്വേഷിക്കാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എക്‌സാലോജിക്കിനോടും സിഎംആര്‍എല്ലിനോടും ചില വിശദാംശങ്ങൾ ആർഒസി തേടിയിരുന്നു. ഈ വിശദാംശങ്ങൾ നല്‍കാന്‍ എക്‌സാലോജിക്കിനും വീണ വിജയനും സാധിച്ചില്ലെന്നും ഒളിച്ചുകളിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

കമ്പനി നിയമപ്രകാരം പിഴയും തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇരു കമ്പനികളും നടത്തിയത് (case against Veena Vijayan's Exalogic). എക്‌സാലോജിക് മറുപടി നല്‍കിയത് ജിഎസ്‌ടി അടച്ചുവെന്ന് മാത്രമാണ്. സിഎംആർഎൽ റിലേറ്റഡ് പാര്‍ട്ടിയായ എക്‌സാലോജിക്കുമായുള്ള ഇടപാട് വിവരം മറച്ചുവച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Also Read: മാസപ്പടി വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടെന്ന് കേന്ദ്രം; രേഖ ഹാജരാക്കണമെന്ന് ഹൈക്കോടതി

കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന്‍റെ വിശദമായ അന്വേഷണത്തിലേക്ക് വഴിതെളിച്ചതും ആർഒസിയുടെ റിപ്പോർട്ടാണ്. അതേസമയം മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും വാദം സിഎംആർഎല്ലിൽ നിന്ന് വീണയുടെ കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് ഐ ടി സേവനത്തിന് പകരമായാണ് എന്നായിരുന്നു (Exalogic controversies against Veena Vijayan). ആദായ നികുതി തർക്ക പരിഹാര ബോർഡിന്‍റെ ഉത്തരവ് വന്നപ്പോഴാണ് പ്രസ്‌തുത വാദം ഉന്നയിച്ചത്. മാത്രമല്ല എക്‌സാലോജിക്കിന്‍റെ വാദം കേൾക്കാതെയാണ് തീരുമാനം എടുത്തതെന്നും വാങ്ങിയ പണത്തിന് നികുതി അടച്ചെന്നുമുള്ള ന്യായീകരണങ്ങൾ തള്ളുന്നതാണ് ആർഒസി റിപ്പോർട്ട്.

Last Updated : Feb 1, 2024, 3:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.