ETV Bharat / state

ജീവിതം ഓടി ജയിച്ച എല്‍സി, ഇനിയുമേറെയുണ്ട് കീഴടക്കാൻ...സർക്കാർ ഒപ്പമുണ്ടെങ്കില്‍ - CD Elsi sports life

തൃശൂര്‍ സ്വദേശിനി എല്‍സിയ്‌ക്ക് പ്രായം വെറും നമ്പര്‍ മാത്രം. 75 വയസ് പിന്നിടുമ്പോഴും ട്രാക്കില്‍ സജീവമാണ് എല്‍സി. മാസ്റ്റേഴ്‌സ് കായിക മീറ്റില്‍ അടക്കം നിരവധി നേട്ടങ്ങള്‍. വിദേശ രാജ്യങ്ങളിലും മത്സരിച്ചു.

Ex police woman CD Elsi  CD Elsi sports story  Women s day 2024  സിഡി എല്‍സി
ex-police-woman-cd-elsi-sports-story
author img

By ETV Bharat Kerala Team

Published : Mar 8, 2024, 2:31 PM IST

വയസ് 75, ട്രാക്കില്‍ സജീവമാണ് എല്‍സി

തൃശൂര്‍ : പ്രായമായാൽ വിശ്രമം എന്ന് കരുതുന്നവർ അകത്തളങ്ങളിൽ ഒതുങ്ങുമ്പോൾ കായിക ലോകത്ത് തന്‍റേതായ സ്ഥാനമുറപ്പിച്ചു മുന്നേറുകയാണ് തൃശൂർ സ്വദേശിയായ സിഡി എൽസി (Ex police woman CD Elsi sports story). റിട്ട. പൊലീസ് ഇൻസ്‌പെക്‌ടറായ എൽസിക്ക് പ്രായം 75 പിന്നിടുമ്പോഴും മാസ്റ്റേഴ്‌സ് മീറ്റിലെ കായിക ഇനങ്ങളിൽ സ്വർണവും വെള്ളിയുമടക്കം നിരവധി വാരിക്കൂട്ടുന്ന തിരക്കിലാണ്.

ചെറുപ്പം മുതൽ കായിക രംഗത്ത് തല്‍പരയായിരുന്ന സിഡി എൽസി പഠനശേഷം 1970ൽ പൊലീസ് കോൺസ്റ്റബിളായി സർവീസിൽ പ്രവേശിപ്പിച്ചു. ജോലിക്കിടെ കേരള പൊലീസിനായി നിരവധി കായിക നേട്ടങ്ങൾ സ്വന്തമാക്കിയ എൽസി 2000ൽ ഇൻസ്‌പെക്‌ടർ റാങ്കിലാണ് വിരമിച്ചത്. സർവീസിൽ നിന്നും വിരമിച്ച ശേഷം എൽസി തന്‍റെ റിട്ടയർമെന്‍റ് ജീവിതം ആസ്വദിച്ചത് മുഴുവൻ ട്രാക്കിൽ തന്നെയായിരുന്നു.

ഇന്ത്യക്ക് പുറമെ തായ്‌ലൻഡ്, മലേഷ്യ, ജപ്പാൻ, സിംഗപ്പൂർ, ബ്രസീൽ തുടങ്ങി വിവിധ ലോക രാജ്യങ്ങളിൽ നടന്ന മാസ്റ്റേഴ്‌സ് മീറ്റുകളിൽ എൽസി മെഡലുകൾ നേടി. ദിവസേന രാവിലെ 6 മണി മുതൽ മുടങ്ങാതെയുള്ള പരിശീലനമാണ് 75-ാം വയസിൽ എൽസിയുടെ ആരോഗ്യ രഹസ്യം. തളരാത്ത മനസും ശാരീരിക ക്ഷമതയും ഉണ്ടെങ്കിലും വിദേശങ്ങളിൽ അടക്കം നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ഭാരിച്ച ചെലവാണ് എൽസിയെ വലയ്ക്കുന്നത്. ഇതിനായി സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഒരു സഹായവും ലഭിക്കുന്നില്ലെന്നും എൽസി പറയുന്നു.

പ്രായം തളർത്താത്ത മനസും ശരീരവുമായി ട്രാക്കിൽ ഇറങ്ങുന്ന എൽസിക്ക് ഗാലറിയിലെ കരഘോഷങ്ങളാണ് എന്നും ഊർജമാകുന്നത്. സമൂഹം കല്‍പിച്ചു നൽകിയതും സ്വയം തീർത്തതുമായ അതിരുകളിൽ കുടുങ്ങിക്കിടക്കുന്ന സ്ത്രീകൾക്കും ഈ സമൂഹത്തിനാകെയും മാതൃകയാകുന്നതാണ് എൽസിയുടെ ജീവിതം. പ്രായത്തിന്‍റെ അതിരുകളില്ലാത്ത അവസരമാണ് എൽസിയിലൂടെ ഈ വനിതാദിനത്തിൽ കാണേണ്ടതും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.