മലപ്പുറം/തൃശൂർ: ജമാഅത്തെ ഇസ്‌ലാമിയെ മുസ്ലിം ലീഗ് ഒരിക്കലും ഭീകര സംഘടനായി കാണുന്നില്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ. കമ്യൂണിസത്തെ എതിർക്കാൻ മുസ്‌ലിം ലീഗ് ഭീകര പ്രസ്ഥാനങ്ങളെ കൂട്ടുപിടിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഇ ടി മുഹമ്മദ് ബഷീർ.
'ജമാഅത്തെ ഇസ്‌ലാമിയുമായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സഹകരിച്ചിട്ടുണ്ട്. അത് ഒളിച്ചു വെക്കേണ്ട കാര്യമില്ല. മാർകിസ്‌റ്റ് പാർട്ടി എത്രയോ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വാങ്ങിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അത് ജമാഅത്തെ അമീർ തന്നെ സമ്മതിക്കുന്നുണ്ട്. അവരുടെ വോട്ട് വാങ്ങിയിട്ട് അവരെ തന്നെ ഭീകരർ ആക്കുന്നത് വിചിത്രമാണ്. എസ്‌ഡിപിഐയുമായി ലീഗിന് സഖ്യമില്ലെന്ന"- ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.
ജമാഅത്തെ ഇസ്‌ലാമിയുമായും എസ്‌ഡിപിഐയുമായും ലീഗ് ചേർന്ന് പ്രവർത്തിക്കുന്നു: എം വി ഗോവിന്ദൻ
മതനിരപേക്ഷ സമൂഹത്തിന് ഉത്കണ്‌ഠയുണ്ടാക്കുന്ന സമീപനമാണ് ലീഗിൻ്റേതെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് എം വി ഗോവിന്ദൻ വിശദീകരിച്ചു. ലീഗ് ജമാഅത്തെ ഇസ്‌ലാമിയുമായും എസ്‌ഡിപിഐയുമായും ചേർന്ന് പ്രവർത്തിക്കുകയാണ് എന്നും എം വി ഗോവിന്ദൻ പറഞ്ഞു.
മുരളീധരനെ ആണ് മത്സരിപ്പിക്കേണ്ടത് എന്ന് പാലക്കാട് ഡിസിസി ഏകകണ്‌ഠമായി അഭിപ്രായപ്പെട്ട കാര്യം ഇപ്പോൾ പുറത്ത് വന്നു. സതീശനും ഷാഫിയുമാണ് ഇത് മറികടന്ന് രാഹുലിനെ മത്സരിപ്പിക്കാനിറക്കിയത്. പൂരത്തിന്‍റെ കാര്യത്തിൽ വെടിക്കെട്ട് വൈകുക മാത്രമാണ് ചെയ്‌തത് എന്നാണ് പൂരം കലങ്ങിയില്ല എന്നത് കൊണ്ട് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.