കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ കുടുംബത്തെ സന്ദർശിച്ച് മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽപെ. അർജുന്‍റെ വീട്ടിലേക്ക് വന്നത് കുടുംബത്തെ ആശ്വസിപ്പിക്കാനെന്ന് മൽപെ പറഞ്ഞു. 'അർജുനെ കൊണ്ടുവരും, ഇതെന്‍റെ ശപഥമാണ്' എന്നായിരുന്നു മൽപെയുടെ ആശ്വാസ വാക്കുകൾ.
വെള്ളത്തിലിറങ്ങാനുള്ള അനുമതി ലഭിക്കാനാണ് പ്രയാസം. മെഷീൻ എത്താൻ ഇനിയും വൈകും എന്നാണ് അറിയാൻ കഴിഞ്ഞതെന്നും അപ്പോഴേക്കും കാലാവസ്ഥ വീണ്ടും പ്രതികൂലമായാൽ തെരച്ചിൽ നീളുമെന്നും അദ്ദേഹം പറഞ്ഞു. ഡ്രെഡ്‌ജിങ് മെഷീൻ ഇല്ലാതെ ഇനി ലോറി കണ്ടെത്തുക എളുപ്പമല്ലെന്നും അർജുന്‍റെ വീട്ടിൽ എത്തിയ ഈശ്വർ മൽപെ പറഞ്ഞു.
മൽപെയും സംഘവും നടത്തിയ തെരച്ചിലിൽ അർജുന്‍റെ ലോറിയുടെ ജാക്കിയും കയറും കിട്ടിയിരുന്നു. ഡ്രെഡ്‌ജിങ് മെഷീൻ ഉപയോഗിച്ച് കൊണ്ടുള്ള തെരച്ചിൽ ആണ് ഇനി വേണ്ടത്.
Also Read: അര്‍ജുന്‍റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ