ETV Bharat / state

പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവം; അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ കളക്‌ടറുടെ നിർദേശം - District Collector on fish death

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ജില്ലാ കളക്‌ടർ എൻഎസ് കെ ഉമേഷ്‌ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകി.

FISH DEATH PERIYAR  ERNAKULAM DISTRICT COLLECTOR  പെരിയാര്‍ മത്സ്യങ്ങൾ ചത്തു പൊങ്ങി  കളക്‌ടർ എൻഎസ് കെ ഉമേഷ്‌
മത്സ്യങ്ങൾ ചത്തു പൊങ്ങിയ നിലയില്‍ (Source : ETV Bharat)
author img

By ETV Bharat Kerala Team

Published : May 21, 2024, 10:13 PM IST

എറണാകുളം: പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ജില്ലാ കളക്‌ടർ എൻഎസ് കെ ഉമേഷ്‌ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഫോർട്ട് കൊച്ചി സബ് കളക്‌ടറുടെ നേതൃത്വത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ്, ഇറിഗേഷൻ, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ് , വാട്ടർ അതോറിറ്റി, ഫിഷറീസ് എന്നീ വകുപ്പ് പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു.

കമ്മിറ്റി ഒരാഴ്‌ചക്കകം ജില്ലാ കളക്‌ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. മഴമൂലം പാതാളം റെഗുലേറ്റർ ബ്രിഡ്‌ജിൻ്റെ ഷട്ടറുകൾ തുറന്നതിനാൽ ഉപ്പുവെള്ളവുമായി ചേർന്ന് ജലത്തിൽ ഓക്‌സിജൻ്റെ അളവ് പെട്ടെന്ന് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാകാം മത്സ്യങ്ങൾ ചത്തു പൊങ്ങാന്‍ ഇടയായത് എന്ന വിശദീകരണമാണ് മലിനീകരണ നിയന്ത്രണ ബോർഡ് നൽകുന്നത്.

എന്നാൽ പ്രദേശം ഒരു വ്യവസായ മേഖലയായതിനാൽ പുഴയിലേക്ക് രാസ മാലിന്യം ഒഴുക്കിവിട്ടതിൻ്റെ ഫലമായാണോ ഇത് സംഭവിച്ചതെന്ന് സിസിടിവി ക്യാമറ ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് കുറ്റക്കാരായ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് ചെയ്യാൻ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെൻ്റൽ എഞ്ചിനീയർക്ക് ജില്ലാ കളക്‌ടർ നിർദേശം നൽകിയിട്ടുണ്ട്.

സംഭവ സ്ഥലത്തെ ജലത്തിൻ്റെയും ചത്ത മത്സ്യങ്ങളുടെയും സാംപിളുകൾ മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ചിട്ടുണ്ട്. ഇത് കുഫോസ് സെൻട്രൽ ലാബിലേക്ക് പരിശോധനക്കായി നൽകിയിട്ടുണ്ട്. ഒരാഴ്‌ചക്കുള്ളിൽ പരിശോധന ഫലം ലഭിച്ചാൽ ഇതിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടിയുണ്ടാകും. മത്സ്യ സമ്പത്തിൻ്റെ നാശനഷ്‌ടം കണക്കാക്കി ഫിഷറീസ് ഡയറക്‌ടർക്ക് 3 ദിവസത്തിനകം സമർപ്പിക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർക്കും നിർദേശം നൽകി.

തിങ്കളാഴ്‌ച രാത്രി മുതലാണ് പുഴയിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. കരിമീൻ, ചെമ്മീൻ, ചെമ്പല്ലി, ചെറുമീനുകൾ ഉൾപ്പടെയുള്ള മത്സ്യങ്ങളാണ് ചത്ത് കരയ്ക്ക് അടിഞ്ഞത്. മുൻ വർഷങ്ങളിലും പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പുഴയുടെ തീരങ്ങളിൽ മത്സ്യ കൃഷി ചെയ്യുന്ന കർഷകരുടെ മത്സ്യങ്ങളും കൂട്ടത്തോടെ ചത്തു പൊങ്ങിയത് ലക്ഷങ്ങളുടെ നഷ്ട്ടമാണുണ്ടാക്കിയത്.

പെരിയാറിൻ്റെ തീരത്ത് പ്രവർത്തിക്കുന്ന കമ്പനികൾ രാസ മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കുന്നത് തടയണമെന്ന് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും നിരന്തരമായി ആവശ്യപെടാറുണ്ട്. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡോ, സർക്കാരോ ക്രിയാത്മകമായി ഈ വിഷയത്തിൽ ഇടപെടാറില്ലന്ന വിമർശനവും ശക്തമാണ്.

Also Read : വീണ്ടും കൂട്ടക്കുരുതി; പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങി, രാസമാലിന്യം മൂലമെന്ന് സൂചന - Fishes Died In Periyar River

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.