ETV Bharat / state

'പിണറായി വിജയന്‍റെ ധാര്‍ഷ്‌ട്യത്തിനേറ്റ തിരിച്ചടി': മുഖ്യമന്ത്രിക്കെതിരായ അന്വേഷണ ഉത്തരവില്‍ മുഹമ്മദ്‌ ഷിയാസ് - INVESTIGATION AGAINST CM

ധാര്‍മികത ഉണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണമെന്ന് ഷിയാസ്. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഒരു ഭാരണാധികാരിക്ക് ഭൂഷണമല്ലാത്ത കാര്യമെന്നും കുറ്റപ്പെടുത്തല്‍.

MUHAMMED SHIYAS ON CM  MUHAMMED SHIYAS COMPLAINT ON CM  PINARAYI NAVAKERALA SADAS CASE  പിണറായി വിജയന്‍ പ്രസ്‌താവന കേസ്
Muhammed Shiyas (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 9, 2024, 10:51 PM IST

എറണാകുളം : കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച പൊലീസ് നടപടിയെ മുഖ്യമന്ത്രി രക്ഷാപ്രവർത്തനമെന്ന് ന്യായീകരിച്ചതിൽ കേസെടുക്കാൻ ഉത്തരവിട്ട കോടതിയുടെ ഇടപെടൽ പിണറായി വിജയന്‍റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റെ മുഹമ്മദ്‌ ഷിയാസ്. അക്രമ പരമ്പരകളിലെ മുഖ്യമന്ത്രിയുടെ പങ്ക് കോടതിക്കു മനസിലാക്കി. രാഷ്ട്രീയ ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കുവാൻ തയ്യാറാകണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.

ഏകാധിപതികളായ ഭരണാധികാരികളുടെ ജനാധിപത്യ വിരുദ്ധ സമീപനങ്ങളിൽ സാധാരണക്കാരുടെ പ്രതീക്ഷ കോടതികളാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ ഉണ്ടായ കോടതി ഉത്തരവിനെ ആശ്വാസത്തോടെ കാണുകയാണ്. കോടതി അന്വേഷിക്കുവാൻ പറഞ്ഞിരിക്കുന്നത് പൊലീസിനോട് തന്നെയാണ്. ഈ പൊലീസിൽ നിന്നും നീതി കിട്ടുമെന്ന് കോൺഗ്രസ് കരുതുന്നില്ല.

ഷിയാസ് പ്രതികരിക്കുന്നു (ETV Bharat)

പൊലീസ് ഇനിയും മുഖ്യമന്ത്രിക്കു വേണ്ടി ഇടപെടലുകൾ നടത്തിയാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ജനാധിപത്യ രീതിയിൽ പ്രതികരിച്ചവർക്കെതിരെ ക്രൂരമായ അതിക്രമമാണ് പൊലീസിന്‍റെ നേതൃത്വത്തിൽ നടന്നത്. അത്തരം അതിക്രമങ്ങളെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. സത്യ വാചകം ചൊല്ലി അധികാരത്തിൽ ഏറിയ ഒരു ഭരണാധികാരിക്ക് ഭൂഷണമായ കാര്യമല്ല മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പണ്ട് ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അതേ ശൈലിയിൽ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയപ്പോഴും പിണറായി വിജയന്‍റെ പ്രവർത്തനമെന്നും ഷിയാസ് ആരോപിച്ചു. ഭരണകൂടത്തെ ജനാധിപത്യ രീതിയിൽ ചോദ്യം ചെയ്‌താൽ അക്രമത്തിലൂടെ അത്തരം പ്രതിഷേധങ്ങളെ ഇല്ലാതാക്കാമെന്ന് സിപിഎമ്മും മുഖ്യമന്ത്രിയും കരുതുകയാണ്. നവ കേരള സദസിനിടെ ആസൂത്രിതമായ ആക്രമണമാണ് മിക്കയിടങ്ങളിലും നടന്നത്.

അതിനെല്ലാം വഴിവച്ചത് മുഖ്യമന്ത്രിയുടെ വഴിവിട്ട പ്രോത്സാഹനവുമാണ്. അങ്ങേയറ്റം ക്രൂരതയാണ് പ്രതിഷേധിച്ച യുവജന സംഘടന നേതാക്കൾക്കുനേരെ ഉണ്ടായത്. നിയമപരമായും രാഷ്ട്രീയമായും വിഷയത്തിൽ കോൺഗ്രസ് മുന്നോട്ടു പോവുക തന്നെ ചെയ്യുമെന്നു മുഹമ്മദ് ഷിയാസ് പറഞ്ഞു.

Also Read: നവകേരള സദസിലെ 'രക്ഷാപ്രവര്‍ത്തന' പ്രസ്‌താവന; മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.