ETV Bharat / state

ഹൈക്കോടതി അവസാനത്തെ കോടതിയല്ല; കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ നിയമനടപടി തുടരും : ഇപി ജയരാജൻ - EP JAYARAJAN AGAINST HC VERDICT - EP JAYARAJAN AGAINST HC VERDICT

തനിക്കെതിരായ വധശ്രമക്കേസില്‍ കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഇപി ജയരാജൻ. പ്രതികൾക്ക് തന്നോട് നേരിട്ട് വിരോധമില്ലെന്നും പിണറായി വിജയനായിരുന്നു അവരുടെ ലക്ഷ്യമെന്നും ഇപി പറഞ്ഞു.

E P JAYARAJAN MURDER ATTEMPT CASE  K SUDHAKARAN  HIGH COURT  കണ്ണൂര്‍
E P JAYARAJAN AGAINST HC VERDICT (Source : ETV BHARAT REPORTER)
author img

By ETV Bharat Kerala Team

Published : May 21, 2024, 3:39 PM IST

കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിൽ പ്രതികരിച്ച് ഇ പി ജയരാജൻ (Source : ETV BHARAT REPORTER)

കണ്ണൂര്‍ : തനിക്കെതിരായ വധശ്രമക്കേസില്‍ കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ നിയമനടപടി തുടരുമെന്ന് ഇപി ജയരാജന്‍. പ്രതികൾക്ക് തന്നോട് നേരിട്ട് വിരോധമില്ല. പിണറായി വിജയനായിരുന്നു അവരുടെ ലക്ഷ്യം.

പ്രതികളെ വാടകയ്‌ക്കെടുത്ത് സുധാകരനും സംഘവും ആസൂത്രിതമായി ചെയ്‌ത സംഭവമായിരുന്നു അതെന്നും ഇപി ജയരാജൻ കണ്ണൂരിൽ പറഞ്ഞു. തങ്ങളുടെ ഭാഗം വ്യക്തമാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞോയെന്ന് പരിശോധിക്കണമെന്നും സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും അതിനായി സർക്കാരിനോടും ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ : ഇപി ജയരാജൻ വധശ്രമക്കേസ് : കെ സുധാകരൻ കുറ്റവിമുക്തൻ

ഹൈക്കോടതി അവസാനത്തെ കോടതിയല്ല. തെളിവുകൾ ഹാജരാക്കുന്നതിൽ വിജയിച്ചില്ല എന്ന് വേണം മനസിലാക്കാൻ. കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായെന്ന് കരുതുന്നില്ലെന്നും ഇപി ജയരാജൻ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.