ETV Bharat / state

ജനനേന്ദ്രിയത്തില്‍ മുഴ, മന്ത്രി ഇടപെട്ടതോടെ ഷാഡോയ്‌ക്ക് അടിയന്തര ശസ്‌ത്രക്രിയ - Emergency surgery For Horse

ചിതറയിലെ കിണറ്റിൽ നി​ന്ന് ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി​യ കുതിരയ്ക്ക് ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി. ഷൈൻകുമാറിന്‍റെ നേതൃത്വത്വത്തി​ൽ അടിയന്തര ശസ്ത്രക്രി​യ.

Emergency surgery  Shadow Horse  Minister J Chinchu Rani  Ernakulam
ഷാഡോ കുതിരയ്ക്ക് അടിയന്തര ശസ്‌ത്രക്രിയ
author img

By ETV Bharat Kerala Team

Published : Mar 18, 2024, 11:34 AM IST

ഷാഡോ കുതിരയ്ക്ക് അടിയന്തര ശസ്‌ത്രക്രിയ

കൊല്ലം/എറണാകുളം : ജനനേന്ദ്രിയത്തിൽ കാൻസർ ബാധിച്ച് അവശനായിരുന്ന കുതിരയ്ക്ക് അടിയന്തര ചികിത്സ. കൊല്ലം ചിതറ മൊതയിൽ അമാനി മൻസിൽ ഫസിലുദ്ദീൻ്റെ ഷാഡോ എന്ന കുതിരയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്. പൊതുപരിപാടിക്ക് എത്തിയ മന്ത്രി ചിഞ്ചുറാണിയോട് ഫസലുദ്ദീൻ ഷാഡോയുടെ ആരോഗ്യനിലയെക്കുറിച്ച് സംസാരിച്ചിരുന്നു. തുടർന്ന് മന്ത്രി ചിഞ്ചുറാണി അടിയന്തര ഇടപെടലിന് ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർക്ക് നിർദ്ദേശം നൽകി.

കൊല്ലം ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി ഷൈൻകുമാറിൻ്റെ നേതൃത്വത്തിൽ ഡോക്‌ടർമാരായ എം എസ് സജയ്‌കുമാർ, എം.എ നിസാം അജിത് മുരളി എന്നിവർ അമാനി മാൻസിലിൽ എത്തി കുതിരയ്‌ക്ക് അനസ്തേഷ്യ നൽകി ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ കാൻസർ മുഴ നീക്കം ചെയ്‌തു ( Emergency surgery For Shadow Horse).

അഞ്ചു ദിവസത്തെ ആന്‍റിബയോട്ടിക്കും വേദനസംഹാരികളും നിർദ്ദേശിച്ചു മുറിവുണങ്ങുന്ന മുറയ്ക്ക്‌ കുതിരയെ സവാരിക്ക് ഉപയോഗിക്കാം എന്ന് ഡോക്‌ടർമാർ പറഞ്ഞു. രണ്ടര വയസുള്ള ഷാഡോ നേരത്തെ ചിതറയിലെ കിണറ്റിൽ വീണതിനെ തുടർന്ന് വലിയ ആരോഗ്യപ്രശ്‌നങ്ങളിലൂടെ കടന്നുപോയിരുന്നു. ഒരു മാസം മുമ്പായിരുന്നു ഷാഡോ കുതിരയെ ചിതറയിലെ കിണറ്റിൽ നിന്ന് ഫയർഫോഴ്‌സ് രക്ഷപെടുത്തിയത്. തുടർന്നാണ് ജനനേന്ദ്രിയത്തിൽ കാൻസർ കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.