ETV Bharat / state

സർവകാല റെക്കോഡിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം; വില്ലനാകുന്നത് എസി എന്ന് വിദഗ്‌ധര്‍ - Electricity Usage Kerala

പീക്ക് സമയ ആവശ്യകതയും റെക്കോർഡിട്ടു. എസിയുടെ ഉപയോഗം കൂടുന്നതാണ് വൈദ്യുതി ഉപഭോഗം കൂടുന്നതില്‍ വലിയ പങ്ക് വഹിക്കുന്നതെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.

author img

By ETV Bharat Kerala Team

Published : Mar 28, 2024, 12:12 PM IST

KSEB  ELECTRICITY BOARD  KERALA  POWER CONSUMPTION
Electricity Usage Kerala; Record power consumption in the state

തിരുവനന്തപുരം : കൊടും ചൂടിൽ കേരളം വെന്തുരുകുമ്പോൾ സർവകാല റെക്കോർഡിലേക്ക് കുതിക്കുകയാണ് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. മാർച്ച് 26ന് 103.86 ദശലക്ഷം യൂണിറ്റ് ആണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. കഴിഞ്ഞ വർഷം ഏപ്രിൽ 19ന് രേഖപ്പെടുത്തിയ 102.99 ദശലക്ഷം യൂണിറ്റ് എന്ന റെക്കോർഡാണ് ഇപ്പോൾ തിരുത്തപ്പെട്ടത് (Electricity Usage Kerala).

മാത്രമല്ല പീക്ക് സമയ ആവശ്യകതയും റെക്കോർഡിട്ടു. മാർച്ച് 26 വൈകുന്നേരം 6 മുതൽ 11 വരെയുള്ള പീക്ക് സമയത്ത് എറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 5301 മെഗാവാട്ട് ആയിരുന്നു. ഇത് സർവകാല റെക്കോർഡ്‌ ആണ്. മാർച്ച് 21ന് രേഖപ്പെടുത്തിയ 5150 മെഗാവാട്ട് ആയിരുന്നു ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഉയർന്ന വൈദ്യുതി ആവശ്യകത.

വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം സംസ്ഥാനത്ത് താപനില മുന്നറിയിപ്പും തുടരുകയാണ്. പത്ത് ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് അറിയിപ്പ്.

മാർച്ച് 31 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 3 °C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട് (Electricity Usage Kerala).

ഓരോ ദിവസം കഴിയും തോറും വൈദ്യുതി ആവശ്യകത കൂടുകയാണ്. വരും ദിവസങ്ങളിൽ ഇനിയും വൈദ്യുതി ഉപഭോഗം വർധിക്കും എന്നാണ് വിദഗ്‌ധർ പറയുന്നത്. വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ഉപഭോക്താക്കളോട് കെഎസ്ഇബി നേരത്തെ നിർദേശിച്ചിരുന്നു.

കൂടിയ തോതിലുള്ള വൈദ്യുതി ഉപയോഗം തുടർന്നാൽ സംസ്ഥാനം വൈദ്യുതി ക്ഷാമത്തിലേക്ക് കടക്കുകയും വൈദ്യുതി കടമെടുക്കേണ്ട സാഹചര്യത്തിലേക്ക് എത്തിപ്പെടുകയും ചെയ്യും. ലോഡ് ഷെഡിങ് വേണ്ടിവരുമെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

പുറത്ത് നിന്ന് 90.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ വാങ്ങിയത്. ഒരു ദിവസം കൊണ്ട് 200 മെഗാവാട്ട് വൈദ്യുതിയാണ് അധികം വേണ്ടിവന്നത്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനായി 767 കോടിരൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു (Electricity Usage Kerala).

വൈകിട്ട് 6 മുതൽ രാത്രി 11 വരെ എസി, പമ്പ് സെറ്റ്, വാഷിങ് മെഷീൻ, ഇസ്‌തിരിപ്പെട്ടി മുതലായ ഉപഭോഗം കൂടിയ വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കി പീക്ക് ഡിമാന്‍റ് കുറയ്ക്കുന്നതിന് സഹായിക്കണമെന്ന് കെഎസ്ഇബി അറിയിപ്പിൽ പറയുന്നു.

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടുന്നത് വലിയ രീതിയിലുള്ള പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ നയിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. സ്ഥിതിഗതികള്‍ ഇതേ രീതിയല്‍ മുന്നോട്ട് പോയാല്‍ സംസ്ഥാനം പ്രതിസന്ധി നേരിടുമെന്നും കെഎസ്ഇബി സൂചന നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.