കോഴിക്കോട് : ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. രണ്ട് ഇലക്‌ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇആര്‍ഒ), ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ചീഫ് ഇലക്‌ടറല്‍ ഓഫീസര്‍ (സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍) സഞ്ജയ് കൗള്‍ ജില്ല കലക്‌ടര്‍ക്ക് നല്‍കിയ നിര്‍ദേശ പ്രകാരമാണ് നടപടി.
ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനമൊട്ടാകെ അതിനായുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. രേഖകളുടെ പരിശോധന, ബൂത്തുകളിലെ ഒരുക്കങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളും വിലയിരുത്തി വരികയാണ്. അതിനിടെയാണ് ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയത്.