ETV Bharat / state

പനിയും ഹൃദ്രോഗവും, വയോധികയെ ആശുപത്രിയില്‍ എത്തിക്കാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങി; രോഗിയെ ചുമന്നത് 10 കിലോമീറ്റര്‍ - WOMAN WAS CARRIED FOR 10 KM

വയോധികയെ ചുമന്നത് 25ഓളം പേര്‍. 64കാരി കോട്ടയം മെഡിക്കൽ കോളജില്‍ ചികിത്സയില്‍.

ചികിത്സ നൽകാൻ 10 കിലോമീറ്റർ ചുമന്നു  TRIBAL PANCHAYAT EDAMALAKKUDY  ഇടമലക്കുടി പഞ്ചായത്ത്  WOMAN WAS CARRIED FOR TREATMENT
Middle aged women carried for 10 Km for giving treatment in Edamalakkudy (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 2, 2024, 9:06 AM IST

Updated : Jun 2, 2024, 5:26 PM IST

ഹൃദ്രോഗിയായ മധ്യവയസ്‌കയെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ 10 കിലോമീറ്റർ ചുമന്നപ്പോൾ (ETV Bharat)

ഇടുക്കി : ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഹൃദ്രോഗം കണ്ടെത്തിയ വയോധികയെ വാഹനത്തിലേക്ക് എത്തിക്കുന്നതിനായി ചുമന്നത് 10 കിലോമീറ്റർ. പരപ്പയാർകുടി സ്വദേശി ചടയൻ്റെ ഭാര്യ ചിലമ്പായിയെയാണ്‌ (64) ചികിത്സ നൽകുന്നതിനായി കാട്ടുവഴിയിലൂടെ ചുമന്ന് കേപ്പക്കാട് എത്തിച്ചത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ഇരുപത്തിയഞ്ചോളം കുടിക്കാരാണ് രോഗിയെ ചുമന്നെത്തിച്ചത്.

പിന്നീട് കേപ്പക്കാട് നിന്നും ജീപ്പിൽ 5 കിലോമീറ്റർ അകലെയുള്ള പെട്ടിമുടിയിൽ എത്തിച്ചു. ഇവിടെ നിന്നാണ് രോഗിയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. പരപ്പയാർ കുടിയിലെ പത്തോളം പേർക്ക് പനി ബാധിച്ചതോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കുടിയിൽ എത്തിയിരുന്നു. കിലോമീറ്ററുകൾ നടന്നാണ് ഇവർ പരപ്പയാറിൽ എത്തിയത്. പനി ബാധിച്ചവരെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചുമന്ന് പുറത്ത് എത്തിച്ച് ചികിത്സ നൽകാനാണ് തീരുമാനിച്ചിരുന്നത്.

എന്നാൽ ചികിത്സ തുടങ്ങിയതോടെ പനിക്ക് ശമനമുണ്ടായി. ഇതോടെ തീരുമാനം ഉപേക്ഷിച്ചു. എന്നാൽ പരിശോധനയിൽ ചിലമ്പായിക്ക് പനിയോടൊപ്പം ഹൃദയസംബന്ധമായ അസുഖവും കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇവരെ ചുമന്ന് ആശുപത്രിയില്‍ എത്തിക്കാൻ തീരുമാനിച്ചത്. ഒരു ദിവസം നീണ്ട കഠിന പ്രയത്നമായിരുന്നു. വെള്ളിയാഴ്‌ച രാവിലെ 7:30 -ന് ആണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുടിക്കാർ ചിലമ്പായിയെയും ചുമന്ന് യാത്ര ആരംഭിച്ചത്.

വലിയ മരക്കമ്പിൽ തുണി മഞ്ചൽ കെട്ടിയാണ് രോഗിയെ ചുമന്നത്. പ്രദേശത്ത് മഴയുടെ ശക്‌തി കുറഞ്ഞതോടെ പരപ്പയാർ പുഴയിൽ നീരൊഴുക്ക് കുറഞ്ഞത് സഹായമായി. പുഴകടന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഘം കേപ്പക്കാട് എത്തിയത്. ഇവിടെ നിന്നും രോഗിയെ ജീപ്പിൽ അഞ്ച് കിലോമീറ്റർ അകലെ പെട്ടിമുടിയിൽ കാത്തുകിടന്ന ആംബുലൻസിൽ കയറ്റി. ഇവിടെനിന്നും ചിത്തിരപുരം സിഎച്ച്സിയിൽ എത്തിച്ചെങ്കിലും പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പരിശോധനയിൽ രോഗം ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഡോ. സഖിൽ രവീന്ദ്രൻ, സുനിൽകുമാർ, മഹേന്ദർ, രഞ്ജിത്ത്, മുഹമ്മദ്, വനം വകുപ്പ് വാച്ചർ മുരുകൻ എന്നിവരുടെ നേതൃത്വത്തിലാണ് രോഗിയെ പെട്ടിമുടിയിൽ എത്തിച്ചത്.

Also Read: കാറഡുക്ക സൊസൈറ്റി തട്ടിപ്പ്: അന്വേഷണത്തിന് പുതിയ സംഘം

Last Updated : Jun 2, 2024, 5:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.