ETV Bharat / state

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പി കെ ബിജുവിൻ്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; തിങ്കളാഴ്‌ച വീണ്ടും ഹാജരാകണം - Karuvannur bank Case - KARUVANNUR BANK CASE

പികെ ബിജുവിനെ ഇഡി ചോദ്യം ചെയ്‌തത് എട്ട് മണിക്കൂറോളം. ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയെന്ന് പികെ ബിജു

KARUVANNUR  PK BIJU  KARUVANNUR BANK SCAM CASE  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്
ED questions CPM leader PK Biju in Karuvannur Bank Scam Case
author img

By ETV Bharat Kerala Team

Published : Apr 4, 2024, 9:57 PM IST

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എംപിയുമായ പികെ ബിജുവിൻ്റെ ഇന്നത്തെ (04-04-2024) ഇഡി ചോദ്യം ചെയ്യൽ പൂർത്തിയായി. എട്ട് മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. ഇഡിയുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയെന്ന് പികെ ബിജു പറഞ്ഞു.

തിങ്കളാഴ്‌ച വീണ്ടും ഹാജരാകാൻ പറഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കരുവന്നൂർ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുന്ന വ്യക്തിയാണ് പി കെ ബിജുവെന്നാണ് ഇഡി കരുതന്നത്. ആദ്യമായാണ് തനിക്ക് ഇഡി നോട്ടീസ് ലഭിച്ചതെന്ന് പി കെ ബിജു വ്യക്തമാക്കിയിരുന്നു.

കരുവന്നൂർ കേസിൽ ഒരു മുൻ എംപിക്ക് പങ്കുണ്ടെന്ന് നേരത്തെ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഇഡി സുചിപ്പിച്ചിരുന്നു. എന്നാൽ ഇത് പി കെ ബിജുവാണെന്ന് വ്യക്തമാക്കിയിരുന്നില്ല. കേസിലെ മുഖ്യപ്രതി സതീഷ്‌ കുമാറും പി കെ ബിജുവുമായി സാമ്പത്തിക ഇടപാട് നടന്നുവെന്ന് മൊഴി ലഭിച്ചുവെന്നാണ് ഇഡി പറയുന്നത്.

കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണത്തിൽ നിന്നും ഒരു പങ്ക് പി കെ ബിജുവിന് ലഭിച്ചതായും ഇഡി സംശയിക്കുന്നു. സതീഷ്‌കുമാറിന് ബിജുവുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇഡി പി കെ ബിജുവിനെതിരെയും അന്വേഷണം തുടങ്ങിയത്.

കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ സിപിഎം നടത്തിയ അന്വേഷണത്തിൻ്റെ ചുമതല പി കെ ബിജുവിനായിരുന്നു. ഈയൊരു സാഹചര്യത്തിൽ പി കെ ബിജുവിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നാണ് ഇഡി പ്രതീക്ഷിക്കുന്നത്.

കരുവന്നൂർ പർട്ടി അന്വേഷണ കമ്മീഷൻ അംഗവും പ്രാദേശിക സിപിഎം നേതാവുമായ ഷാജനും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഏപ്രിൽ മൂന്നിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് ഇഡി നോട്ടീസ് അയച്ചിരുന്നു. തനിക്ക് തെരെഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ തിരക്കുള്ളതിനാൽ ഹാജറാകാൻ കഴിയില്ലന്നും ഏപ്രിൽ 26 ന് ശേഷം ഹാജറാകാമെന്നും ഇഡിയെ അറിയിച്ചു. എന്നാൽ ഇഡി ഇത് തള്ളുകയും ഏപ്രിൽ അഞ്ചിന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകുകയും ചെയ്‌തിരിക്കുകയാണ്.

ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ കൂടുതൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്യാനാണ് ഇഡി തയ്യാറെടുക്കുന്നത്. രാഷ്ട്രീയ പ്രേരിതമായാണ് ഇഡിയുടെ അന്വേഷണമെന്ന ആരോപണം സിപിഎം ശക്തമാക്കുമ്പോഴും അന്വേഷണവുമായി കേന്ദ്ര ഏജൻസി മുന്നോട്ട് പോവുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.