ETV Bharat / state

'ഇ ബുൾ ജെറ്റ്' യൂട്യൂബർമാര്‍ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു - E Bull Jet Youtubers Car Accident - E BULL JET YOUTUBERS CAR ACCIDENT

'ഇ-ബുൾ ജെറ്റ്' സഹോദരങ്ങൾ ചെർപ്പുളശ്ശേരിയിൽ നിന്ന് പാലക്കാട്ടേക്ക് പോകുന്നതിനിടെ എതിർദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിച്ച്‌ അപകടം

E BULL JET  VEHICLE COLLIDES WITH CAR  E BULL JET ACCIDENT  ഇ ബുൾ ജെറ്റ് യൂട്യൂബർ
E BULL JET (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 29, 2024, 4:01 PM IST

പാലക്കാട്: പ്രശസ്‌ത യൂട്യൂബ് വ്ലോഗേഴ്‌സായ 'ഇ-ബുള്‍ ജെറ്റ്' സഹോദരന്മാര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ചെർപ്പുളശ്ശേരിയില്‍ നിന്ന്‌ പാലക്കാട് ഭാഗത്തേക്ക് പോകവെ ആലി കുളത്തിൽ വച്ചാണ് അപകടം. 'ഇ-ബുള്‍ ജെറ്റ്' സഹോദരങ്ങളായ എബിന്‍റെയും ലിബിന്‍റെയും കാർ, എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

വ്ലോഗ്ർമാർ ഉൾപ്പെടെ മൂന്ന് പുരുഷന്മാരും രണ്ട് സ്‌ത്രീകളും ഒരു കുട്ടിയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തില്‍ മൂന്ന് പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ ഇ-ബുള്‍ ജെറ്റ് എന്ന യൂട്യൂബ് ചാനലിലൂടെയാണ്‌ പ്രശസ്‌തരായത്. നേരത്തെ ഇവരുടെ വാഹനത്തിൽ മാറ്റം വരുത്തിയത് വിവാദമായിരുന്നു. വാഹനം പിന്നീട്‌ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു.

ALSO READ: കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; രോഗി മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.