ETV Bharat / state

ഡ്രോൺ പറത്തി സ്റ്റാറായി 'പൈലറ്റ് ജെസ്‌ന'; ഇനി കൃഷിയിടത്തിൽ മരുന്നും വളവുമടിക്കാൻ വേറെ ആളെ നോക്കണ്ട - women drone pilot in malappuram

കഞ്ഞുനാളുമുതൽ മനസിൽ സൂക്ഷിച്ച സ്വപ്‌നം പൂവണിഞ്ഞ സന്തോഷത്തിലാണ് വാഴക്കാട്ടെ ജെസ്‌ന. കൃഷിയിടത്തിൽ മരുന്നും വളവും തളിക്കാൻ ജെസ്‌നയും ഡ്രോമും റെഡി.

DRONE PILOT TRAINING PROGRAM  പൈലറ്റ് ജെസ്‌ന  ഡ്രോൺ പൈലറ്റായി വാഴക്കാട്ടെ ജെസ്‌ന  STORY OF DRONE PILOT JESNA
Jesna (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 9, 2024, 6:03 PM IST

വാഴക്കാട്ടെ 'പൈലറ്റ് ജെസ്‌ന' (ETV Bharat)

കോഴിക്കോട്: പാരമ്പര്യ കർഷകനായ വാഴക്കാട് മുണ്ടുമുഴിയിലെ നജ്‌മുദ്ദീൻ തന്‍റെ കൃഷിയിടത്തിലേക്ക് മരുന്നും വളവും അടിക്കുന്നതിനായി പലപ്പോഴും ഡ്രോൺ കൊണ്ടുവരുമായിരുന്നു. ഒരു ഹെലികോപ്‌റ്റർ പോലെ കൃഷിയിടത്തിനുമുകളിലൂടെ പാറി പറന്ന് മരുന്നു തളിക്കുന്ന ഡ്രോണിനെ അദ്ദേഹത്തിന്‍റെ ഭാര്യ ജെസ്‌ന ഏറെ കൗതുകത്തോടെയാണ് നോക്കിയിരുന്നത്. ആ കൗതുകം ഇപ്പോൾ ജെസ്‌നയെ ഒരു ഡ്രോൺ പൈലറ്റാക്കി മാറ്റിയിരിക്കുകയാണ്.

വനിതകൾക്കായി കുടുംബശ്രീയും കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവും ഫാക്‌ടും സംയുക്തമായി നടത്തിയ ഡ്രോൺ പൈലറ്റ് പരിശീലന പരിപാടിയിലൂടെയാണ് ജെസ്‌നയുടെ മോഹവും പൂവണിഞ്ഞത്. മലപ്പുറത്തും തിരുവനന്തപുരത്തുമായിരുന്നു ആദ്യ പരിശീലനം. പിന്നീട് ചെന്നൈയിലെ ഗരുഡ എയ്‌റോ സ്‌പേസിൽ രണ്ടാഴ്‌ചത്തെ പരിശീലനവും കഴിഞ്ഞതോടെ ലൈസൻസും കൈയ്യിൽക്കിട്ടി. ഒരു മാസം മുമ്പാണ് സ്വന്തമായി ഡ്രോൺ ലഭിച്ചത്.

ജെസ്‌നയുടെ ഡ്രോൺ പറത്തൽ നാടറിഞ്ഞതോടെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് മരുന്നുതളിക്കുന്നതിനും മറ്റുമായി വിളിക്കുന്നത്. ഒൻപത് ഏക്കറോളം വരുന്ന നജ്‌മുദ്ദീന്‍റെ കൃഷിയിടത്തിൽ ഇനി ആരുടെയും സഹായമില്ലാതെ ഡ്രോൺ പറത്തി മരുന്നും വളവും തളിക്കാനാവും എന്നതാണ് ഈ ഡ്രോൺ പൈലറ്റിന് ഏറെ സന്തോഷം പകരുന്ന മറ്റൊരു കാര്യം.

ചെറുപ്പത്തിൽ ആകാശത്തിലൂടെ വിമാനം പറന്നു പോകുമ്പോൾ ആശ്ചര്യത്തോടെ നോക്കിയിരുന്ന ജെസ്‌ന ഇന്ന് താഴെ നിന്നും ആളില്ലാ ഡ്രോൺ പറത്തുന്ന പൈലറ്റായി മാറാൻ കഴിഞ്ഞത് ഒരു നിയോഗമായാണ് കരുതുന്നത്. ഏതായാലും നാട്ടിൽ സ്റ്റാറായി മാറിയതോടെ 'പൈലറ്റ് ജെസ്‌ന' എന്ന പേരും വീണുകഴിഞ്ഞു ഈ വീട്ടമ്മയ്‌ക്ക്.

ALSO READ: ഡോമിനര്‍ ബൈക്കില്‍ ലോകം കീഴടക്കാന്‍ ഒരുമ്പെട്ടൊരു പെണ്ണൊരുത്തി; പിന്നിട്ടത് 32 രാജ്യങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.