കാസർകോട് : വിചിത്ര അറിയിപ്പുമായി കാസർകോട് മോട്ടോർ വാഹന വകുപ്പ്. കൊവിഡ് 19 കാരണം കാസർകോട് ജില്ലയിൽ ടെസ്‌റ്റ് ഗ്രൗണ്ടിൽ ഡ്രൈവിംഗ് ടെസ്‌റ്റുകൾ അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചുവെന്നായിരുന്നു വിചിത്ര അറിയിപ്പ്.
ഈ മാസം 24-ാം തീയതി വരെയുള്ള എല്ലാ ടെസ്‌റ്റുകളും റദ്ദാക്കിയതായി പഠിതാക്കൾക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഫോണിൽ സന്ദേശമായാണ് അറിയിപ്പ് ലഭിച്ചത്. എന്നാൽ സംഭവം വിവാദമായതോടെ, സന്ദേശം സാങ്കേതിക പിഴവ് മൂലമാണെന്നാണ് ആര്‍ടിഒയുടെ വിശദീകരണം. അതേസമയം ഡ്രൈവിംഗ് ടെസ്‌റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂളുകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.
Also Read : ലൈസൻസ് ടെസ്റ്റ് പരിഷ്‌കാരം : പ്രതിഷേധം കടുപ്പിച്ച് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ - Driving School Owners Protest
പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്‌റ്റ് ഇന്ന് മുതലാണ് സംസ്ഥാനത്ത് പ്രാബല്യത്തിൽ വരുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി ഡ്രൈവിംഗ് സ്‌കൂളുകൾ രംഗത്ത് എത്തിയത്. ടെസ്‌റ്റിനുള്ള വാഹനങ്ങളും വിട്ടുനൽകില്ലെന്നാണ് ഇവരുടെ നിലപാട്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയുള്ള പരിഷ്‌കരണം അപ്രായോഗികമാണെന്നും ഡ്രൈവിംഗ് സ്‌കൂളുകൾ വ്യക്തമാക്കുന്നു.