ETV Bharat / state

ഗ്യാപ് റോഡിലെ അപകട യാത്ര; ഡ്രൈവറുടെ ലൈസൻസ് റദ്ദ്‌ ചെയ്‌തു, കമ്മ്യുണിറ്റി ഹെൽത്ത് സെന്‍റർ ശുചീകരിയ്ക്കാനും നിർദേശം - DRIVING LICENSE SUSPENDED - DRIVING LICENSE SUSPENDED

വിൻഡോയിലൂടെ യുവാവും യുവതിയും തലയും ശരീരവും പുറത്തേയ്‌ക്ക്‌ ഇട്ട്‌ അപകടകരമായ രീതിയിലാണ്‌ യാത്ര ചെയ്‌തത്.

DRIVING DANGEROUSLY  DRIVERS LICENSE WAS REVOKED  DRIVING DANGEROUSLY ON THE ROAD  റോഡിൽ സാഹസിക യാത്ര
DRIVING LICENSE SUSPENDED (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 11, 2024, 2:57 PM IST

റോഡിൽ സാഹസിക യാത്ര (ETV Bharat)

ഇടുക്കി: ഗ്യാപ് റോഡിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദ്‌ ചെയ്‌തു. ബൈസണ്‍ വാലി സ്വദേശി ഋതു കൃഷ്‌ണന്‍റെ ലൈസൻസ് ആണ് ഇടുക്കി ഇൻഫോഴ്‌സ്മെന്‍റ്‌ ആർടിഒ ഒരു വർഷത്തേക്ക്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്. ഡ്രൈവറോടും സഹയാത്രികരോടും കമ്മ്യുണിറ്റി ഹെൽത്ത് സെന്‍റർ ശുചീകരിയ്ക്കാനും നിർദേശം.

ജൂൺ രണ്ടിനാണ് ഋതു കൃഷ്‌ണയും സുഹൃത്തുക്കളും മൂന്നാർ ഗ്യാപ് റോഡിൽ കൂടി അപകടകരമായ രീതിയിൽ യാത്ര ചെയ്‌തത്. അതിവേഗത്തില്‍ പോകുന്ന വാഹനത്തിന്‍റെ വിൻഡോയിലൂടെ യുവാവും യുവതിയും തലയും ശരീരവും പുറത്തേയ്‌ക്ക്‌ ഇട്ടാണ് സാഹസിക യാത്ര നടത്തിയത്.

മറ്റ് വാഹനങ്ങൾക്ക്‌ തടസം സൃഷ്‌ടിച്ചായിരുന്നു യാത്ര. തുടർന്ന് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിയ്ക്കുകയും ചെയ്‌തു. സംഭവം ശ്രദ്ധയിൽ പെട്ടത്തോടെയാണ് ഇടുക്കി എൻഫോഴ്‌സ്മെന്‍റ്‌ ആർടിഒ നടപടി സ്വീകരിച്ചത്. സംഭവത്തിൽ ശാന്തൻപാറ പൊലീസും ഡ്രൈവർക്കും സഹയാത്രികർക്കും എതിരെ കേസ് എടുത്തിട്ടുണ്ട്.

ALSO READ: വിദ്യാർഥിനിയെ സീബ്ര ലൈനിൽ ബസ് ഇടിച്ച സംഭവം : ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.