ETV Bharat / state

നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചു കയറി: ഡ്രൈവർക്ക് പരിക്ക് - Bus accident at Kozhikode

കമ്പിളിപ്പറമ്പിൽ എത്തുന്നതിന് മുമ്പുള്ള ഇറക്കത്തിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ടത്.

കോഴിക്കോട് ബസ് നിയന്ത്രണം വിട്ടു  ബസ് വീട്ടിലേക്ക് ഇടിച്ചു കയറി  Bus accident at Kozhikode  Bus turns over house at Olavanna
Bus Turns Over House at Olavanna: Driver Injured
author img

By ETV Bharat Kerala Team

Published : Mar 6, 2024, 6:12 PM IST

കോഴിക്കോട്: സ്വകാര്യ ബസ് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്കേറ്റു (Driver injured in bus turns over house at Olavanna). ഒളവണ്ണയ്ക്ക് സമീപം കമ്പിളി പറമ്പിലാണ് സംഭവം. അപകടത്തിൽ ബസ് ഡ്രൈവറായ മാറാട് സ്വദേശി ദീപക്കിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഏഴോടെയാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. ബസിന്‍റെ അവസാന ട്രിപ്പായതിനാൽ യാത്രക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. ഇത് അപകടത്തിന്‍റെ ആഘാതം കുറച്ചതായി നാട്ടുകാർ പറഞ്ഞു.

അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറുടെ രണ്ടു കാലുകളും ബസിന്‍റെ സീറ്റിന്‍റെ അടിയിൽ കുടുങ്ങിയ അവസ്ഥയിലായിരുന്നു. മീഞ്ചന്തയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേനയാണ് ബസിന്‍റെ മുൻഭാഗം മുറിച്ച് ഡ്രൈവറെ പുറത്തെത്തിച്ചത്. നല്ലളം പൊലീസും നാട്ടുകാരും സഹായത്തിനായി എത്തിയിരുന്നു. ഇരുകാലുകൾക്കും പരിക്കേറ്റ ബസ് ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവം ഇങ്ങനെ: കമ്പിളിപ്പറമ്പ് മെഡിക്കൽ കോളജ് റൂട്ടിലോടുന്ന പി എം എ ട്രാവൽസ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് മെഡിക്കൽ കോളജിൽ നിന്ന് കമ്പിളി പറമ്പിലേക്കുള്ള അവസാന ട്രിപ്പ് നടത്തുകയായിരുന്നു. കമ്പിളിപ്പറമ്പിൽ എത്തുന്നതിന് മുമ്പുള്ള ഇറക്കത്തിൽ വെച്ച് ബസ് നിയന്ത്രണം വിടുകയായിരുന്നു.

നിയന്ത്രണം വിട്ട ബസ് റോഡരികിലുള്ള വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഒളവണ്ണ ടി കെ ഹൗസിൽ സുബൈദ സക്കീറിന്‍റെ വീട്ടിലേക്കാണ് ഇടിച്ചു കയറിയത്. ബസ് ഇടിച്ചതിന്‍റെ ആഘാതത്തിൽ
ഇവരുടെ വീടിൻ്റെ മുൻഭാഗവും മതിലും പൂർണ്ണമായി തകർന്നു. അപകട സമയത്ത് വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Also read: കാട്ടുപന്നി കുറുകെ ചാടി ; ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.