ETV Bharat / state

സംസ്ഥാനത്ത് വേനല്‍ച്ചൂട് രൂക്ഷം ; ഡ്രിപ് ഇറിഗേഷൻ പദ്ധതി നിലച്ചു, പ്രതിസന്ധിയില്‍ കർഷകർ - Drip Irrigation Project Stopped

കൃഷി വകുപ്പിൻ്റെ ഡ്രിപ് ഇറിഗേഷൻ പദ്ധതി നിലച്ചതോടെ പ്രതിസന്ധിയിലായി കർഷകർ. കടുത്ത വേനൽ ചൂടിൽ കാർഷിക വിളകൾ കരിയുകയാണ്. അനാസ്ഥ അവസാനിപ്പിച്ച് സഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കര്‍ഷകര്‍

കോട്ടയം  ഡ്രിപ് ഇറിഗേഷൻ പദ്ധതി  Drip Irrigation Project Stopped  farmers crisis
ഡ്രിപ് ഇറിഗേഷൻ പദ്ധതി നിലച്ചു, പ്രതിസന്ധിയില്‍ കർഷകർ
author img

By ETV Bharat Kerala Team

Published : Mar 1, 2024, 12:16 PM IST

ഡ്രിപ് ഇറിഗേഷൻ പദ്ധതി നിലച്ചു, പ്രതിസന്ധിയില്‍ കർഷകർ

കോട്ടയം : കടുത്ത വേനൽ ചൂടിൽ കാർഷിക വിളകൾ കരിയുകയാണ്. ജലദൗർലഭ്യം മൂലം കൃഷി നനയ്ക്കാൻ സൗകര്യമില്ലാതെ വലഞ്ഞ് കർഷകർ. വേനൽക്കാലത്ത് പ്രയോജനപ്പെടേണ്ടേ കൃഷി വകുപ്പിന്‍റെ ഡ്രിപ് ഇറിഗേഷൻ പദ്ധതി നിലച്ചതോടെ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ് (Drip Irrigation Project Stopped). വിഷു വിപണി മുന്നില്‍ക്കണ്ട് ആരംഭിച്ച പച്ചക്കറി, ഏത്തവാഴ കൃഷികൾ ആണ് കടുത്ത വേനലിൽ കരിഞ്ഞുണങ്ങിയത്.

വേനൽ രൂക്ഷമായതിനെ തുടർന്ന് ഇവ നനയ്ക്കുവാൻ വെള്ളമില്ലാത്ത അവസ്ഥയാണ്. കിണറ്റിൽ നിന്ന് വെള്ളം കോരി കൊണ്ടുവന്ന് ഏത്ത വാഴയ്ക്കും പച്ചക്കറി കൃഷിക്കുമെല്ലാം വെള്ളം ഒഴിക്കേണ്ട അവസ്ഥയിലാണ് കർഷകർ. വേനൽ കാലത്ത് ഈ പ്രതിസന്ധി മറികടക്കാൻ കൃഷി വകുപ്പ് ആരംഭിച്ച ഡ്രിപ് ഇറിഗേഷൻ പദ്ധതി നിലച്ചത് കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ്.

വേനൽ കാലത്ത് ഓരോ വിളയ്ക്കും ആവശ്യമുള്ള വെള്ളം കൃത്യമായ ഇടവേളയനുസരിച്ച് നനയ്ക്കാവുന്ന ഡ്രിപ് ഇറിഗേഷൻ പദ്ധതി തമിഴ്‌നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ പ്രയോജനപ്പെടുത്തുമ്പോൾ കേരളത്തിൽ നിലച്ചിരിക്കുകയാണ്. പദ്ധതിക്ക് സബ്‌സിഡി ലഭ്യമാക്കാൻ കൃഷിവകുപ്പിന് കഴിഞ്ഞിട്ടില്ല.

തമിഴ്‌നാട്ടിലും കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും 90 ശതമാനമാണ് സബ്‌സിഡി ലഭിക്കുന്നത്. കൃഷി വകുപ്പിന്‍റെ അനാസ്ഥ മൂലം സബ്‌സിഡി ലഭ്യമല്ലാത്തതിനാൽ പദ്ധതി ഏൽപ്പിച്ച ഏജൻസികളില്‍ ഭൂരിഭാഗവും പിൻമാറിയിരിക്കുകയാണ്. സർക്കാരിന്‍റെ റാപ്‌കോയാകട്ടെ പദ്ധതിയുടെ പേരിൽ തീവെട്ടിക്കൊള്ള നടത്തുകയാണെന്ന് പരാതിയും ഉയര്‍ന്നിട്ടുണ്ട്. പൈപ്പിനും അനുബന്ധ സാമഗ്രികൾക്കുമെല്ലാം അമിത വിലയാണ് ഈടാക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

ഡ്രിപ് ഇറിഗേഷൻ പദ്ധതി പ്രയോജനപ്പെടുത്തി മറ്റ് സംസ്ഥാനങ്ങൾ നല്ല വിളവ് ഉണ്ടാക്കുമ്പോൾ സർക്കാരിന്‍റെയും കൃഷി വകുപ്പിന്‍റെയും അനാസ്ഥ കൊണ്ട് കേരളത്തിലെ കർഷകർ മാത്രമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സർക്കാരിന്‍റെ ഒരു സഹായവും ഈ അവസരത്തിൽ കർഷകർക്ക് കിട്ടുന്നില്ലെന്നും അവർ പറയുന്നു.

ALSO READ : മാറ്റത്തിന്‍റെ ചിറകുകൾ; കൃഷിയിൽ വിപ്ലവം സൃഷ്‌ടിച്ച് ഇന്ത്യൻ വനിത ഡ്രോൺ പൈലറ്റുമാർ

കൃഷി വകുപ്പിന്‍റെ ഗവേഷണ വിഭാഗം ഇവിടെയുണ്ടോയെന്നുപോലും സംശയമാണെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. ഓണം വിഷു വിപണി മുന്നില്‍ക്കണ്ട് വായ്‌പയെടുത്ത് കൃഷി ഇറക്കിയവര്‍ക്ക് വലിയ സാമ്പത്തിക നഷ്‌ടമാണ് ഇതുമൂലം ഉണ്ടാകാൻ പോകുന്നത്. ഈ സാഹചര്യത്തിൽ അനാസ്ഥ അവസാനിപ്പിച്ച് സഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.