തിരുവന്തപുരം: ഡോ.ഷഹാനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌ത പിജി വിദ്യാര്‍ത്ഥി ഡോ.റുവൈസിന്‍റെ സസ്പെന്‍ഷന്‍ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. പ്രണയത്തിലായിരുന്നു ഇരുവരും. എന്നാല്‍ വിവാഹാലോചനയുമായി എത്തിയപ്പോള്‍ ഷഹാനയുടെ കുടുംബത്തിന് താങ്ങാനാകുന്നതിലും വലിയ തുക സ്‌ത്രീധനം ചോദിച്ചതാണ് ആത്മഹത്യയിലേക്ക് കൊണ്ടെത്തിച്ചത്(Dr. Shahana Suicide).
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പി.ജി അവസാന വർഷ വിദ്യാർത്ഥിനിയായിരുന്ന ഡോ. ഷഹാന എ.ജെ യുടെ മരണത്തിന് ഉത്തരവാദിയായ ഡോ. റുവൈസിനെ പ്രതി ചേർത്ത് മെഡിക്കൽ കോളേജ് പൊലീസ് കേസെടുക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്‌തിരുന്നു. തുടര്‍ന്നാണ് ഇയാളെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌തത്(Dr Ruwaise suspension).
കേരള ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിൽ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ. റുവൈസ് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതേ തുടർന്ന് ഡി.എം.ഇ, ആറ് അംഗങ്ങൾ അടങ്ങുന്ന എൻക്വയറി കമ്മിറ്റി രൂപീകരിക്കുകയും പ്രസ്തുത കമ്മിറ്റിയുടെ ശുപാർശ പ്രകാരം ഡോ. റുവൈസിന്‍റെ സസ്‌പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. മൂന്ന് മാസത്തിനുശേഷം സസ്‌പെൻഷൻ സംബന്ധമായ തുടർ തീരുമാനം കൈക്കൊള്ളുമെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ റഷീദിനെ അറിയിച്ചു(medical Pg Students dowry death).
ഡോ. ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സ്വമേധയാ കേസെടുത്തതിനെ തുടർന്നാണ് ഇന്നു നടന്ന സിറ്റിംഗിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ കമ്മീഷനെ ഇക്കാര്യം അറിയിച്ചത്.
Also Read: ഡോക്‌ടർ ഷഹനയുടെ മരണം : റുവൈസിന് ഹൈക്കോടതിയുടെ ജാമ്യം