ETV Bharat / state

ഡോ. വന്ദന ദാസ് കൊലക്കേസ്; വിചാരണ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി - DOCTOR VANDANA DAS MURDER CASE - DOCTOR VANDANA DAS MURDER CASE

ഈ മാസം 18 വരെയാണ് കുറ്റപത്രം വായിക്കുന്നത് അടക്കമുള്ള നടപടികള്‍ ഹൈക്കോടതി തടഞ്ഞത്.

വന്ദന ദാസ് കൊലപാതക കേസ്  MURDER CASE  HIGH COURT NEWS  കൊട്ടാരക്കര ഡോക്‌ടറുടെ കൊലപാതകം
High Court of Kerala (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 13, 2024, 1:19 PM IST

എറണാകുളം : കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കെ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ കീഴ്‌ക്കോടതിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതടക്കമുള്ള വിചാരണ നടപടികള്‍ താത്‌കാലികമായി തടഞ്ഞ് ഹൈക്കോടതി. വിടുതൽ ഹർജി വിചാരണ കോടതി തള്ളിയതിനെതിരെ, പ്രതി സന്ദീപ് നൽകിയ അപ്പീലിലാണ് കോടതി നടപടി.

ഈ മാസം 18 വരെയാണ് കുറ്റപത്രം വായിക്കുന്നത് കോടതി തടഞ്ഞത്. കേസ് ഡയറി ഹാജരാക്കാനും സർക്കാരിന് കോടതി നിർദേശം നൽകി. കഴിഞ്ഞ വർഷം മെയിലാണ് ചികിത്സയ്ക്കായി പൊലീസ് ആശുപത്രിയിൽ എത്തിച്ച പ്രതി സന്ദീപ് വന്ദന ദാസിനെ കൊലപ്പെടുത്തിയത്.

കൃത്യമായ ഉദ്ദേശത്തോടെയും തയ്യാറെടുപ്പോടെയും കൂടിയാണ് പ്രതി വന്ദനയെ കൊലപ്പെടുത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. കൊല്ലം നെടുമ്പന യു പി സ്‌കൂൾ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്‌തിരുന്നു.

ALSO READ: മൂന്നാമത്തെ വീഡിയോ; താൻ സുരക്ഷിത, കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നതായി പന്തീരാങ്കാവ് കേസിലെ പരാതിക്കാരി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.