ETV Bharat / state

മധുരം നുണഞ്ഞും പടക്കം പൊട്ടിച്ചും ദിവാലി; കോഴിക്കോടിന് അതിമധുരമേകാന്‍ ദുര്‍ഗ സ്വീറ്റ്‌സ്, ആഘോഷം കളറാക്കാന്‍ വെറൈറ്റി പലഹാരങ്ങള്‍

ഉത്തരേന്ത്യയില്‍ നിന്നെത്തി കോഴിക്കോടിന് അതിമധുരമേകി മുന്നാ റാമിന്‍റെ ദുര്‍ഗ സ്വീറ്റ്‌സും ബാലാജി സ്വീറ്റ്‌സും. ദീപാവലിക്കുള്ള മധുര പലഹാരങ്ങളെല്ലാം ഇവിടെ റെഡി. 40ലധികം വെറൈറ്റിയാണ് ഇവിടെയുള്ളത്.

DIWALI SWEETS KERALA  DIWALI SWEETS IN KOZHIKODE  കോഴിക്കോട് ദീപാവലി സ്വീറ്റ്‌സ്  കേരളത്തിലെ ദീപാവലി ആഘോഷം
Durga Sweets and Balaji Sweets Kozhikode (ETV Bharat)
author img

By ETV Bharat Kerala Team

Published : 3 hours ago

കോഴിക്കോട്: മധുരത്തിന്‍റെ നാടായ കോഴിക്കോടിന് അതിമധുരമേകാൻ ദീപാവലി സ്വീറ്റ്സ് റെഡി. വടക്കേ ഇന്ത്യയിൽ ദീപാവലി വർണാഭമാകുമ്പോൾ അതിന്‍റെ അലയൊലികൾ നമുക്ക് കോഴിക്കോടിന്‍റെ മണ്ണിലും കാണാം. പതിറ്റാണ്ടുകളായി കോഴിക്കോട് സ്വന്തം നാടാക്കിയ ഗുജറാത്തികളും രാജസ്ഥാനികളും ദീപാവലി ഇത്തവണയും കളറാക്കും. അതിന് മധുരം പകരുന്നത് മുന്നാ റാമിന്‍റെ ദുർഗ്ഗ സ്വീറ്റ്സും ബാലാജി സ്വീറ്റ്സുമാണ്.

പതിനെട്ട് വർഷമായി കോഴിക്കോടുള്ള മുന്നാഭായിയുടെ മധുരക്കലവറയിൽ 40തിലേറെ വ്യത്യസ്‌ത മധുര പലഹാരങ്ങളന്ന് തയ്യാറായിക്കൊണ്ടിരിക്കുന്നത്. ഓറഞ്ച്, സ്റ്റോബറി, പിസ്‌ത, മിൽക്ക് കേക്കുകൾ. വൈറ്റ്, ഓറഞ്ച്, ചോക്ലേറ്റ്, പിസ്‌ത- സ്റ്റോബറി ബർഫികൾ, വിവിധ തരം പേടകൾ, മിൽക്ക് ഐറ്റംസ്, ഗീ പാക്ക്, ലഡു... അങ്ങിനെ നീളുന്നു മധുരത്തിലെ വർണ്ണ കാഴ്‌ച. ഇതിനെല്ലാം മുകളിൽ സ്ഥാനം പിടിച്ച ഒരു ഐറ്റം കൂടിയുണ്ട്. അതാണ് ഡ്രൈഫ്രൂട്ട് ബർഫി. ബദാമും അത്തിപ്പഴവും അണ്ടിപ്പരിപ്പും പാലും എല്ലാം ചേർന്ന വ്യത്യസ്‌ത ഐറ്റം.

ദീപാവലി സ്വീറ്റ്‌സ് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഒരു കിലോ, 500 ഗ്രാം പാക്കുകളിലാണ് ദീവാലി സ്വീറ്റ്സ് കടകളിലേക്ക് എത്തിക്കുന്നത്. കിലോയ്ക്ക് 540 രൂപയാണ് വില. ദീപാവലിയുമായി ബന്ധപ്പെട്ട് രണ്ടാഴ്‌ചക്കാലം നിർമ്മാണം തകൃതിയായി നടക്കും. ഇതിനായി പ്രത്യേകം ജോലിക്കാരെ രാജസ്ഥാനിൽ നിന്ന് എത്തിക്കും.

'ഈ ഉത്സവ കാലത്ത് ആയിരം കിലോയിലധികം പലഹാരങ്ങൾ ചെലവാകുമെന്നാണ് പ്രതീക്ഷ. സ്വന്തം കടകളിലൂടെയാണ് വിതരണം. ബന്ധുക്കൾ ചേർന്നാണ് പലഹാര നിർമ്മാണവും കച്ചവടം നടത്തുന്നത്. ദീപാവലി കഴിഞ്ഞാൽ നാട്ടിൽ പോകും' മുന്നാ റാം പറഞ്ഞു. ദീപാവലിക്ക് ഇവർ നൽകുന്ന ദീപാവലി സ്വീറ്റ്സ് ഫെയ്‌മസാണ് ദീപാവലി സ്വീറ്റ്സിന് മലയാളികൾക്കിടയിൽ പ്രിയം വർധിച്ചതും കച്ചവടക്കാർക്ക് ആശ്വാസമാണ്.

Also Read : നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ ബേസൻ ലഡ്ഡു തയ്യാറാക്കാം; അതും മിനിട്ടുകൾക്കുള്ളിൽ, റെസിപ്പി ഇതാ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.