ETV Bharat / state

ആലപ്പുഴ മണ്ഡലത്തില്‍ വോട്ടിങ് മെഷീനുകളുടെ വിതരണം പൂർത്തിയായി - VOTING MACHINE ISSUED ALAPPUZHA - VOTING MACHINE ISSUED ALAPPUZHA

ആലപ്പുഴയിലെ ഒമ്പത് നിമയസഭ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് മെഷീനുകളുടെ വിതരണം കലക്‌ടറേറ്റിൽ പൂർത്തിയായി.

VOTING MACHINE ALAPPUZHA  LOKSABHA ELECTION 2024  ലോക്‌സഭ തെരഞ്ഞെടുപ്പ് ആലപ്പുഴ  വോട്ടിങ് മെഷീന്‍ വിതരണം
Distribution of Voting Machines in Alappuzha Completed
author img

By ETV Bharat Kerala Team

Published : Apr 14, 2024, 9:25 AM IST

ആലപ്പുഴയില്‍ വോട്ടിങ് മെഷീനുകളുടെ വിതരണം പൂർത്തിയായി

ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ ഒമ്പത് നിമയസഭ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് മെഷീനുകളുടെ വിതരണം കലക്‌ടറേറ്റിൽ പൂർത്തിയായി. ജില്ല കലക്‌ടർ അലക്‌സ് വർഗീസ് മാവേലിക്കര അസിസ്‌റ്റന്‍റ് റിട്ടേണിങ് ഓഫിസറിന് വോട്ടിങ് മെഷീൻ കൈമാറി വിതരണത്തിന് തുടക്കം കുറിച്ചു. കലക്‌ടറേറ്റിലെ ഇലക്ഷന്‍ വെയര്‍ ഹൗസില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ (ഇ.വി.എം.), വിവിപാറ്റ് തുടങ്ങിയ പോളിങ് ഉപകരണങ്ങളാണ് വിതരണം ചെയ്‌തത്.

ഒമ്പത് നിയോജക മണ്ഡലങ്ങളിലായി 2558 വീതം ബാലറ്റ് യൂണിറ്റുകളും 2217 കൺട്രോൾ യൂണിറ്റുകളും 2387 വിവിപാറ്റുമാണ് വിതരണം ചെയ്‌തത്. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ഉപയോഗിക്കുന്നതിന് ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് 20 ശതമാനവും 30 ശതമാനം വിവിപാറ്റ് അധിക യന്ത്രങ്ങളും നൽകിയിട്ടുണ്ട്.

യന്ത്രങ്ങളുടെ പോരായ്‌മകൾ പരിഹരിക്കാനായി 14 പേരടങ്ങുന്ന ബെൽ എൻജിനീയർമാരെയും നിയോഗിച്ചിട്ടുണ്ട്. 15 കൗണ്ടറുകളാണ് ഒരുക്കിയിരുന്നത്. കർശന സുരക്ഷയിൽ ജിപിഎസ് ഘടിപ്പിച്ച 49 വാഹനങ്ങളിലാണ് വെയർ ഹൗസിൽ നിന്ന് യന്ത്രങ്ങൾ നിയമസഭ മണ്ഡലങ്ങളിലേക്ക് കൊണ്ടുപോയത്.

എ.ആർ.ഒമാരുടെ നേതൃത്വത്തിൽ കൈപ്പറ്റിയ ഇ.വി.എം. മെഷീനുകൾ അതാത് നിയോജക മണ്ഡലങ്ങളിലുള്ള സ്ട്രോങ്ങ് റൂമുകളിൽ സൂക്ഷിക്കും. ഏപ്രിൽ 16 ന് രണ്ടാംഘട്ട റാൻഡമൈസേഷനും 19 ന് കമ്മീഷനിങ്ങും പൂർത്തീകരിക്കും.

ആലപ്പുഴ മണ്ഡലം പൊതു നിരീക്ഷകൻ പ്രജേഷ് കുമാർ റാണ, മാവേലിക്കര മണ്ഡലം പൊതു നിരീക്ഷകൻ നാരായണ സിങ്, പൊലിസ് നിരീക്ഷകൻ അനന്ദ് ശങ്കർ തക്വാലെ, മാവേലിക്കര ആർ.ഒ. ആയ എ.ഡി.എം വിനോദ് രാജ്, സബ് കലക്‌ടർ സമീർ കിഷൻ, ഇലക്ഷൻ ഡെപ്യൂട്ടി കലക്‌ടർ ജി.എസ് രാധേഷ്, സീനിയർ സൂപ്രണ്ട് എസ്. അൻവർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഇന്നലെ(13-04-2024) വൈകുന്നേരം ആറ് മണിയോടെയാണ് വിതരണം പൂർത്തിയായത്.

Also Read : ഇത്തവണ വോട്ട് ചെയ്യാനെത്തുക 90 ലക്ഷത്തോളം ഭിന്നശേഷി വോട്ടർമാർ; 44 ശതമാനത്തിന്‍റെ വര്‍ധന - Over 90 Lakhs PWD Voters In India

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.