ETV Bharat / state

'തീര്‍ഥാടകര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായും കയ്യില്‍ കരുതണം'; ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് - DEVASWOM BOARD ON REAL TIME BOOKING

എരുമേലി, പമ്പ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ തത്സമയ ബുക്കിങ് കൗണ്ടറുകൾ. ബുക്കിങ്ങിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് .

DEVASWOM BOARD PRESIDENT PRASANTH  DOCUMENTS FOR SABARIMALA BOOKING  SABARIMALA PILGRIMAGE NEWS  ADHAR CARD FOR SABARIMALA BOOKING
Devaswom Board President PS Prasanth (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 7, 2024, 4:11 PM IST

പത്തനംതിട്ട: ശബരിമല തീർഥാടന ഒരുക്കങ്ങൾ പൂർത്തിയായി. തീര്‍ഥാടകര്‍ ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ് നിര്‍ബന്ധമായും കയ്യില്‍ കരുതണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് അറിയിച്ചു. പ്രതിദിനം 70,000 പേര്‍ക്ക് വെര്‍ച്വല്‍ ബുക്കിങ് മുഖേനയും 10,000 പേര്‍ക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന തത്സമയ ബുക്കിങ്ങിലൂടെയും ദർശനം അനുവദിക്കുമെന്നും പിഎസ് പ്രശാന്ത് പത്തനംതിട്ടയിൽ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

എരുമേലി, പമ്പ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിരിക്കും ബുക്കിങ്ങ് കൗണ്ടറുകൾ ഉണ്ടാകുക. ബുക്കിങ്ങിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. തത്സമയ ബുക്കിങ് ചെയ്യുന്നവര്‍ക്ക് ഫോട്ടോ പതിച്ച പാസ് നല്‍കാനാണ് തീരുമാനം. ഇത്തവണ സീസൺ തുടങ്ങുന്നത് മുതൽ 18 മണിക്കൂർ ദർശനം അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് പറഞ്ഞു.

ശബരിമലയില്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് നട തുറക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് നട അടയ്ക്കുക. തുടര്‍ന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് നട തുറക്കും. രാത്രി 11 മണി വരെ നട തുറന്നിരിക്കും, അതുവരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം വൃശ്ചികം 1 ന് നട തുറക്കുമ്പോൾ 45 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമുണ്ടാകും. നിലക്കലിൽ 10,000 ത്തോളം വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഭക്തര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും. വെര്‍ച്വല്‍ ക്യൂവില്‍ രജിസ്‌റ്റര്‍ ചെയ്‌ത് എത്തുന്നവരില്‍ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കും. എല്ലാ മേഖലയിലും സുഖകരമായ നല്ല ദര്‍ശനത്തിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അറിയിച്ചു.

Also Read: വെര്‍ച്വല്‍ ക്യൂവിനോടൊപ്പം കെഎസ്ആര്‍ടിസി ടിക്കറ്റും നല്‍കും; ശബരിമല തീർഥാടനത്തിന് പുതിയ പദ്ധതികളുമായി കെ ബി ഗണേഷ് കുമാര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.