ETV Bharat / state

ഇടുക്കിയിലും ഡെങ്കിപ്പനി വ്യാപകം ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ് - Dengue Fever in Idukki - DENGUE FEVER IN IDUKKI

ശാന്തൻപാറയിലെ പൂപ്പാറയിൽ ഡെങ്കിപ്പനി വ്യാപകം. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ശാന്തൻപാറ ഗ്രാമ പഞ്ചായത്തും ആരോഗ്യവകുപ്പും.

DENGUE FEVER IN POOPARA  HEALTH DEPARTMENT  ഇടുക്കി  പൂപ്പാറയിൽ ഡെങ്കിപനി വ്യാപകം
Dengue Fever Rampant In Idukki Poopara (Source : ETV BHARAT REPORTER)
author img

By ETV Bharat Kerala Team

Published : May 18, 2024, 11:13 AM IST

ഇടുക്കിയിലും ഡെങ്കിപ്പനി വ്യാപകം (Source : ETV BHARAT REPORTER)

ഇടുക്കി : ശാന്തൻപാറ ഗ്രാമ പഞ്ചായത്തിലെ പൂപ്പാറയിൽ ഡെങ്കിപ്പനി വ്യാപകം. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പാലം പൂപ്പാറ, എസ്‌റ്റേറ്റ് പൂപ്പാറ മേഖലകൾ ഉൾപ്പെടുന്ന 11, 12 വാർഡുകളിലാണ് വ്യാപകമായി പനി പടർന്നുപിടിച്ചിരിക്കുന്നത്. ഇരുപതിലധികം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്.

പനി വ്യാപകമായതോടെ പ്രതിരോധ പ്രവർത്തങ്ങൾ ഊർജിതമാക്കിയിരിക്കുകയാണെന്ന് ശാന്തൻപാറ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും അറിയിച്ചു. രോഗപ്രതിരോധ പ്രവർത്തങ്ങൾ സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി പൂപ്പാറയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 11,12 വാർഡുകളിലെ പ്രദേശവാസികൾക്കായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പിൽ രോഗ നിർണയവും മഴക്കാലരോഗ പ്രതിരോധ മരുന്നുകളുടെ വിതരണവും നടന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിര്‍ദേശിച്ചിട്ടുണ്ട്. രോഗ വ്യാപനം തടയുന്നതിനായി മെഡിക്കൽ ക്യാമ്പ്, ഡ്രൈഡേ, ശുചീകരണ പ്രവർത്തങ്ങൾ, ബോധവത്കരണം തുടങ്ങിയ പ്രവർത്തങ്ങൾ ഏകോപിപ്പിച്ചുവരികയാണ് എന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജു വർഗീസ്‌ പറഞ്ഞു.

പ്രതിരോധ പ്രവർത്തനങ്ങളിലൂടെ രോഗ വ്യാപനം നിയന്ത്രണ വിധേയമായതായാണ് അധികൃതർ നൽകുന്ന വിവരം. വരും ദിവസങ്ങളിൽ മൊബൈൽ ക്ലിനിക്കിന്‍റെ സേവനം പ്രയോജനപ്പെടുത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

ALSO READ : വെസ്റ്റ് നൈൽ പനി; കോഴിക്കോട് ജില്ലയിൽ ഹോട്ട് സ്പോട്ടുകൾ ഇല്ലെന്ന്‌ ജില്ല കലക്‌ടർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.