പാലക്കാട്: തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാലക്കാട്ടെ പരാജയ കാരണങ്ങൾ പരിശോധിക്കുമെന്ന് ബിജെപിയുടെ സി കൃഷ്‌ണകുമാർ. പരാജയ കാരണങ്ങൾ ബൂത്ത് അടിസ്ഥാനത്തിൽ പഠിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകുമെന്ന് എൻഡിഎ സ്ഥാനാർഥി സി കൃഷ്‌ണകുമാർ പറഞ്ഞു. 2021 ൽ ഇ ശ്രീധരന് ലഭിച്ച വോട്ടുമായി ഇത്തവണ ലഭിച്ച വോട്ടിനെ താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെണ്ണലിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കൃഷ്‌ണകുമാർ. ബിജെപിക്ക് തിരിച്ചു വരാനാവാത്ത മണ്ഡലമല്ല പാലക്കാട് എന്നും അദ്ദേഹം പറഞ്ഞു. 'മെട്രോമാൻ ശ്രീധരന് ലഭിച്ച വോട്ടുമായി താരതമ്യം ചെയ്യരുത്. ബിജെപിയുടെ രാഷ്‌ട്രീയ വോട്ടിൽ മൂവായിരത്തോളം കുറവ് വന്നിട്ടുണ്ട് എന്നത് അംഗീകരിക്കുന്നു. എവിടെയാണ് വീഴ്‌ച വന്നത് എന്ന് പരിശോധിക്കും. ആവശ്യമാണെങ്കിൽ തിരുത്തും. ഈ തെരഞ്ഞെടുപ്പ് വച്ച് പാലക്കാട് നഗരസഭയിൽ ബിജെപി തകർന്നു എന്നൊന്നും ആരും വിലയിരുത്തേണ്ട.
ശക്തമായ തിരിച്ചു വരവ് നടത്തും. ബിജെപിക്ക് തിരിച്ചു വരവിന് സാധ്യതയില്ലാത്ത സ്ഥലമല്ല പാലക്കാട്. വർഗീയ ശക്തികളുടെ പിന്തുണയോടെയാണ് യുഡിഎഫ് ജയിച്ചത്. സന്ദീപ് വാര്യരുടെ കാലുമാറ്റം തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചിട്ടില്ല എന്നും കൃഷ്‌ണകുമാർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം ഇടതിൻ്റെ 2021ലെ ഭൂരിപക്ഷം ഇത്തവണ മൂന്നിലൊന്നായി കുറക്കാൻ സാധിച്ചുവെന്നും നല്ല രാഷ്‌ട്രീയ പോരാട്ടം കാഴ്‌ചവക്കാൻ സാധിച്ചുവെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു. കൂടെ നിന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നന്ദി എന്നും രമ്യ പറഞ്ഞു. ഇനിമുതല്‍ യുഡിഎഫിൻ്റെ പ്രവര്‍ത്തകയായി ഇവിടെത്തന്നെയുണ്ടാകുമെന്നും രമ്യ പറഞ്ഞു.
എന്നാല്‍ കടുത്ത മത്സരം കാഴ്‌ചവവക്കാൻ സാധിച്ചുവെന്ന് ചേലക്കര ബിജെപി സ്ഥാനാര്‍ഥി പറഞ്ഞു. 10000 വോട്ടുകള്‍ കൂടുതല്‍ പിടിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചേലക്കര ബിജെപിയെ ആഗ്രഹിക്കുന്നുവെന്നും കെ ബാലകൃഷ്‌ണൻ പറഞ്ഞു.