ETV Bharat / state

വാറണ്ടി കഴിയും മുന്‍പ് മതിലില്‍ അടിച്ച പെയിന്‍റ് ഇളകി; കമ്പനിക്ക് മൂന്നര ലക്ഷം രൂപ പിഴ - DCDRC ERNAKULAM FINED PAINT COMPANY

എറണാകുളം കോതമംഗലം സ്വദേശിയുടെ പരാതിയിലാണ് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്‍റെ ഇടപെടല്‍.

ERNAKULAM NEWS  ERNAKULAM CONSUMER COURT  ഉപഭോക്തൃ കോടതി  പെയിന്‍റ് കമ്പനിക്ക് ശിക്ഷ
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 29, 2024, 6:40 PM IST

എറണാകുളം: ഗുണനിലവാരമില്ലാത്ത പെയിന്‍റ് നല്‍കി കബളിപ്പിച്ചുവെന്ന പരാതിയില്‍ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്‍റെ ഇടപെടല്‍. എറണാകുളം കോതമംഗലം സ്വദേശി ടി എം മൈതീൻ സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന് കമ്പനിയും ഡീലറും ചേർന്ന് മൂന്നര ലക്ഷം രൂപ നൽകണമെന്നാണ് കമ്മിഷന്‍റെ ഉത്തരവ്.

ഗുണനിലവാരമില്ലാത്ത പെയിന്‍റ് നല്‍കുകയും ഇത് മൂലം മതിലിലെ പെയിന്‍റ് പൊളിഞ്ഞു പോവുകയും ചെയ്തു എന്നായിരുന്നു പരാതി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പെയിന്‍റിന് ചെലവായ 78,860 രൂപയും അതുമാറ്റി പുതിയ പെയിന്‍റ് അടിക്കുന്നതിന് ചെലവായ 2,06979 രൂപ, നഷ്‌ടപരിഹാരമായി 50,000 രൂപ, കോടതി ചെലവ് 20,000 രൂപ എന്നിവ ഉപഭോക്താവിന് നൽകണമെന്നാണ് കമ്പനിക്കും ഡീലർക്കും എറണാകുളം ജില്ല തർക്ക പരിഹാര കമ്മിഷൻ നിർദേശം നൽകിയത്.

കോതമംഗലത്തെ വിബ്ജോർ പെയിന്‍റ്‌സ് എന്ന സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തെ വാറണ്ടിയോടെയാണ് ബെർജർ പെയിന്‍റ് പരാതിക്കാരൻ വാങ്ങിയത്. ഒരു വർഷം ആണ് വാറണ്ടി പിരീഡ് നൽകിയത്. അതിനുള്ളിൽ തന്നെ പ്രതലത്തിൽ നിന്നും പെയിന്‍റ് പൊളിഞ്ഞു പോകാൻ തുടങ്ങി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഡീലറെ സമീപിച്ചു പരാതി പറഞ്ഞതിനെ തുടർന്ന് നിർമ്മാണ കമ്പനിയുടെ പ്രതിനിധി വന്ന് പരിശോധിക്കുകയും എന്നാൽ യാതൊരുവിധ തുടർ നടപടികളും പിന്നീട് ഉണ്ടായില്ലെന്നും പരാതിക്കാരൻ ഉപഭോക്തൃ കോടതിയെ അറിയിച്ചു. പെയിന്‍റ് വില, റിപ്പയറിങ് ചാർജും നഷ്‌ടപരിഹാരവും നൽകണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരൻ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

ഭിത്തിയിൽ ഈർപ്പമുള്ളത് മൂലമാണ് ഇത് സംഭവിച്ചതെന്നും ഉപ്പുരസം ഉണ്ടെങ്കിൽ ഇത്തരം പ്രതിഭാസം ഉണ്ടാകുമെന്നും ഉത്പന്നത്തിന്‍റെ ന്യൂനതയല്ല ഇതെന്നും അതിനാൽ വാറണ്ടിയുടെ പരിധിയിൽ വരുന്നതല്ല എന്നുമാണ് കമ്പനി കോടതിയെ അറിയിച്ചത്.
പെയിന്‍റ് വിറ്റത് തങ്ങൾ ആണെങ്കിലും അതിന്‍റെ നിലവാരത്തിൽ യാതൊരു ഉത്തരവാദിത്വവും ഇല്ലന്നും നിർമ്മാതാക്കളാണ് നഷ്‌ടപരിഹാരം നൽകേണ്ടതെന്ന് ഡീലറും അറിയിച്ചു. ഗുണനിലവാരമില്ലാത്ത എമൽഷൻ ഉപയോഗിച്ചത് മൂലമാണ് പെയിന്‍റ് പൊളിഞ്ഞു പോയതെന്ന് കോടതി നിയോഗിച്ച വിദഗ്‌ദ കമ്മിഷൻ റിപ്പോർട്ട് നൽകി.

പെയിന്‍റ് ചെയ്‌ത് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ അത് പൊളിഞ്ഞു പോവുകയും പരാതിപ്പെട്ടപ്പോൾ ഫലപ്രദമായി അത് പരിഹരിക്കാൻ എതിർകക്ഷികൾ തയ്യാറായിരുന്നില്ല. നിർമ്മാതാക്കളുടെ മോഹിപ്പിക്കുന്ന വാഗ്‌ദാനങ്ങൾ വിശ്വസിച്ച് ഉത്പന്നങ്ങൾ വാങ്ങിയ ഉപയോക്താക്കൾ കബളിപ്പിക്കപ്പെടുമ്പോൾ ഇത്തരം അധാർമികമായ വ്യാപാര രീതി അനുവദിക്കാനാവില്ലെന്ന് ഡിബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി. നഷ്‌ടപരിഹാര തുക 30 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

Also Read: എസിക്ക് സർവീസ് നിഷേധിച്ചു ; കമ്പനി നഷ്‌ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.