ETV Bharat / state

'ഉത്പാദനച്ചെലവ് വര്‍ധിച്ചു, പാല്‍വിലയും വര്‍ധിപ്പിക്കണം'; ക്ഷീരമേഖല സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ആവശ്യം - Dairy farmers issue

ക്ഷീരമേഖലയില്‍ ഉത്പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ പാല്‍വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ക്ഷീര കര്‍ഷകര്‍.

ക്ഷീരമേഖല  ക്ഷീര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍  MILK PRICE  IDUKKI NEWS
ക്ഷീരോല്‍പ്പാദനം (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 15, 2024, 4:22 PM IST

ക്ഷീര കര്‍ഷകന്‍ സംസാരിക്കുന്നു (ETV Bharat)

ഇടുക്കി: പാല്‍ വില വര്‍ധിപ്പിച്ച് ക്ഷീരമേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ക്ഷീര കര്‍ഷകര്‍. നിലവില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാല്‍വിലയില്‍ വര്‍ധനവ് വരുത്തിയത്. ഈ വിലയില്‍ ക്ഷീരമേഖല മുമ്പോട്ട് കൊണ്ടുപോകാനാകില്ലെന്നാണ് ക്ഷീര കര്‍ഷകരുടെ വാദം.

കാലിത്തീറ്റയുടെ വിലയില്‍ ഗണ്യമായ വര്‍ധനവുണ്ടായി. പരിപാലനച്ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് പാല്‍ വിലയില്‍ വര്‍ധനവ് വരുത്താന്‍ ഇടപെടല്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്. ക്ഷീരമേഖലയില്‍ മുമ്പ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും വേണ്ടവിധം ലഭിക്കുന്നില്ലെന്ന ആക്ഷേപവും ക്ഷീര കര്‍ഷകര്‍ മുമ്പോട്ട് വയ്ക്കുന്നുണ്ട്.

ക്ഷീരമേഖലയെ പിടിച്ചുനിര്‍ത്തുവാന്‍ വേണ്ടുന്ന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ലെന്നും കാലിത്തീറ്റയുടെയും, കാലികള്‍ക്ക് നല്‍കേണ്ടി വരുന്ന മരുന്നിന്‍റെയും വില കുറക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യവും കര്‍ഷകര്‍ മുമ്പോട്ട് വയ്ക്കുന്നു. പാല്‍വിലയില്‍ പത്ത് രൂപയുടെയെങ്കിലും വര്‍ധനവ് കാലാനുസൃതമായി വരുത്തിയാല്‍ മാത്രമെ ക്ഷിരമേഖല നിലനിന്ന് പോകുവെന്നും ക്ഷീര കര്‍ഷകര്‍ പറയുന്നു.

ALSO READ: തുടർച്ചയായ മഴ: കൊക്കോ കർഷകർക്ക് തിരിച്ചടിയായി കായ്‌കളുടെ ചീയല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.