ETV Bharat / state

ഈ രാശിക്കാര്‍ ശ്രദ്ധിക്കുക, കുടുംബവുമായി കലഹത്തിന് സാധ്യതയേറെ; അറിയാം ഇന്നത്തെ ജ്യോതിഷ ഫലം - HOROSCOPE PREDICTION TODAY

ഇന്നത്തെ നിങ്ങളുടെ ജ്യോതിഷ ഫലം.

DAILY HOROSCOPE PREDICTION  ഇന്നത്തെ ജ്യോതിഷ ഫലം  ഇന്നത്തെ രാശി ഫലം  HOROSCOPE PREDICTION T
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 23, 2024, 7:09 AM IST

തീയതി: 23-10-2024 ബുധൻ

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: തുലാം

തിഥി: കൃഷ്‌ണ സപ്‌തമി

നക്ഷത്രം: തിരുവാതിര

അമൃതകാലം: 01:07 PM മുതല്‍ 02:05 PM വരെ

ദുർമുഹൂർത്തം: 11:49 AM മുതല്‍ 12:37 PM വരെ

രാഹുകാലം: 02:08 PM മുതല്‍ 01:37 PM വരെ

സൂര്യോദയം: 06:13 AM

സൂര്യാസ്‌തമയം: 06:03 PM

ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ നല്ല ആത്മവിശ്വാസമുള്ള ദിവസമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ എടുത്ത് പ്രവർത്തിക്കും. ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം നിങ്ങളെ തേടിയെത്തുകയും ചെയ്യും.

കന്നി: ഇന്ന് ഒരു ഇടവേളയെടുത്ത് കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് ഗുണകരമായി ഭവിക്കും. ജോലിയില്‍ തടസങ്ങള്‍ നേരിടേണ്ടി വരും. ക്ഷമയോട് കൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. നിങ്ങളുടെ സ്‌നേഹനിര്‍ഭരമായ ജീവിതം പുതിയ പുരോഗതി കൈവരിക്കും

തുലാം: വളരെക്കാലമായിട്ടുള്ള നിയമ പ്രശ്‌നങ്ങൾക്ക്‌ ഇന്ന് അവസാനമാകും. അവ കോടതി മുഖാന്തിരമോ പരസ്‌പര ധാരണ മൂലമോ പരിഹരിക്കും. ജോലിഭാരം സാധാരണഗതിയിലാവുകയും ചില പ്രശ്‌നകരമായ അവസ്ഥകളിൽ നിന്നും രക്ഷപെടുന്നതിനായി മികച്ച പദ്ധതികൾ നിങ്ങൾ ആവിഷ്‌കരിക്കുകയും ചെയ്യും.

വൃശ്ചികം: ഇന്ന് നിങ്ങൾ അമിതമായ ജോലിഭാരത്തിനും ഉത്തരവാദിത്തത്തിനും ഇടയിൽപെടും. എങ്കിലും ഇന്നത്തെ സായാഹ്നം നിങ്ങൾക്ക്‌ ശാന്തവും ലളിതവുമായിരിക്കും. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നത്‌ നിങ്ങളെ ഉന്മേഷവാനാക്കും.

ധനു: ഇന്ന് നിങ്ങൾക്ക് അൽപം മോശം ദിവസമാണ്. തങ്ങളുടെ അഭിപ്രായം നിങ്ങളിൽ അടിച്ചേൽപ്പിക്കുന്ന ആളുകളിൽ നിന്ന് ഇന്ന് നിങ്ങൾ അകന്നു നിൽക്കുക. അവർ പറയുന്നത് ക്ഷമയോടെ കേൾക്കുകയും അവരുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളുകയും ചെയ്‌താൽ തർക്കങ്ങൾ നിങ്ങൾക്ക് പരിഹരിക്കാനാകും.

മകരം: ഇന്ന് നിങ്ങൾക്ക് വളരെ മികച്ച ദിവസമാണ്. ബിസിനസുകാര്‍, പ്രൊഫഷണലുകള്‍, വീട്ടമ്മമാര്‍, വിദ്യാർഥികള്‍ എന്നിവർക്ക് ഇന്നത്തെ ദിവസം ഒരുപാട് ഗുണങ്ങൾ നൽകുന്നു. എതിരാളികള്‍ നിങ്ങള്‍ക്ക് മുന്നില്‍ പരാജയം സമ്മതിക്കും. ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല.

കുംഭം: ഇന്ന് നിങ്ങള്‍ക്ക് നല്ലദിവസമാണ്. നിങ്ങളുടെ കഴിവും നുതന ആശയങ്ങളും ഇന്ന് പ്രകടമാകും. മാനസികമായും നിങ്ങള്‍ കാര്യക്ഷമത പ്രകടിപ്പിക്കും. അപ്രതീക്ഷിത ചെലവുകള്‍ ഉണ്ടാകുമെന്നതിനാല്‍ പണം കരുതിവയ്‌ക്കുക. ദഹനക്കേടിന്‍റെയും വായുകോപത്തിന്‍റെയും പ്രശ്‌നങ്ങള്‍ ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് കരണമാകും. തക്കതായ മരുന്ന് കഴിക്കുന്നത് ആശ്വാസം നല്‍കും.

മീനം: ഇന്ന് നിങ്ങള്‍ ഉദാസീനനും അലസനും ആയിരിക്കും. മാനസികവും ശാരീരികവുമായ അവസ്ഥ നല്ലനിലയിലല്ലാത്തതിനാല്‍ നിങ്ങള്‍ക്ക് ഉന്മേഷവും പ്രസരിപ്പും നഷ്‌ടപ്പെട്ടേക്കും. ചില അസുഖകരമായ സംഭവങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം. അപ്പോഴും ശാന്തത കൈവിടരുത്. കുടുംബാംഗങ്ങളുമായുള്ള പ്രശ്‌നങ്ങൾ സാഹചര്യം കൂടുതല്‍ മോശമാക്കും. നിങ്ങളുടെ സാമ്പത്തിക ഇടപാടുകളും തൊഴില്‍പരമായ പെരുമാറ്റങ്ങളും കര്‍ശനമായി ശ്രദ്ധിക്കണം.

മേടം: ഇന്ന് ദിനത്തില്‍ സങ്കീര്‍ണത, സൗന്ദര്യം എന്നീ കാര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കും. നിങ്ങളുടെ ചുറ്റുപാടുമുള്ള മനോഹരമായ വസ്‌തുക്കളുമായി ബന്ധപ്പെട്ട ഒരു പുതിയ സംരംഭം തുടങ്ങാന്‍ നിങ്ങള്‍ താത്പര്യപ്പെടും. ഒരു തീരുമാനം എടുക്കുക എന്നത് തീര്‍ച്ചയായും ബുദ്ധിമുട്ടായിരിക്കും. സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും തുറന്ന മനസോടെ പ്രവര്‍ത്തിക്കുകയും ചെയ്യുക.

ഇടവം: ഇന്ന് കുടുംബാംഗങ്ങളുമൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് അനുയോജ്യമായിരിക്കും. ഈ ദിവസം നവോന്മേഷവും വിശ്രമവും മറ്റെന്തിനേക്കാളും ഗുണകരമാകും നിങ്ങള്‍ക്ക്. രുചികരവും മാധുര്യമുള്ളതുമായ വിഭവങ്ങള്‍ ഇന്ന് നിങ്ങള്‍ ആഗ്രഹിക്കും. അത് വേണ്ടുവോളം നിങ്ങള്‍ക്ക് ആസ്വദിക്കുവാനും ഇടവരും.

മിഥുനം: ഇന്ന് നിങ്ങള്‍ പൂര്‍ണ ഊര്‍ജസ്വലനും വലിയ ആവേശവാനും ആയിരിക്കും. കാര്യങ്ങളെ നിങ്ങള്‍ വളരെ അനുകൂലമായി കാണുകയും അത് നിങ്ങളെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. സ്വതന്ത്രമായ ഇച്ഛാശക്തി നിങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കും. അങ്ങനെ കാര്യങ്ങള്‍ നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ച് നടത്തുവാനും കഴിയും. വളരെ കഠിനമായ ദിനക്രമമായിരിക്കുമെങ്കിലും അത് മികച്ച പ്രതിഫലം നിങ്ങള്‍ക്ക് ലഭ്യമാക്കും.

കര്‍ക്കടകം: ആശയക്കുഴപ്പവും പ്രതിസന്ധിയും ഇന്ന് നിങ്ങളുടെ മനസില്‍ ഒളിച്ചുകളി നടത്തും. അതുകൊണ്ട് പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുക. വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യതയുണ്ട്. എന്തെങ്കിലും തര്‍ക്കങ്ങളുണ്ടെങ്കില്‍ അവ തുറന്ന് സംസാരിച്ച് തെറ്റിദ്ധാരണ നീക്കം ചെയ്യണം. ഇന്ന് കുടുംബത്തില്‍ അപ്രതീക്ഷിത ചെലവ് വരുമെന്നതിനാല്‍ കുറച്ച് പണം അതിനായി കരുതിവയ്‌ക്കുക. ചില ചതിക്കുഴികള്‍ വന്നുപെടുമെന്നതിനാല്‍ നിങ്ങളുടെ ആരോഗ്യം, സമ്പത്ത്, സത്‌പേര് എന്നിവയ്ക്ക് ക്ഷതമേല്‍ക്കാതെ ശ്രദ്ധിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.