ETV Bharat / state

'മോദിയുടെ ഗ്യാരണ്ടികൾ എല്ലാം വ്യാജം': ആഞ്ഞടിച്ച് ഡി.രാജ - D Raja Against Modi - D RAJA AGAINST MODI

മോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. മോദിയുടെ ഗ്യാരന്‍റികള്‍ എല്ലാം വ്യാജമെന്നും രാജ.

DRAJA  D RAJA AGAINST MODI  MODI GURANTEES ARE FAKE  CPI NATIONAL SECRETARY D RAJA
Modi's Gurantees are fake; CPI National Secretary D Raja
author img

By ETV Bharat Kerala Team

Published : Apr 17, 2024, 11:11 PM IST

ഡി രാജ മാധ്യമങ്ങളോട്

കൊല്ലം: മോദിയുടെ ഗ്യാരണ്ടികൾ എല്ലാം വ്യാജമാണെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. മോദി പറയുന്നത് എല്ലാം കള്ളം ആണ്. ബിജെപിക്ക് കേരളത്തിൽ യാതൊരു സാധ്യതയുമില്ലെന്നും കൊല്ലം പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവേ രാജ പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ ബിജെപിയെ തള്ളിക്കളയും. ഉത്തർപ്രദേശിൽ ഉൾപ്പടെ ഉള്ള സ്ഥലങ്ങളിൽ ബിജെപി തിരിച്ചടി പ്രതീക്ഷിക്കുന്നു. അതുകൊണ്ടാണ് മോദി കൂടുതൽ സമയം ദക്ഷിണേന്ത്യയിൽ ചെലവഴിക്കുന്നതെന്ന് രാജ പറഞ്ഞു. ബിജെപി സ്ഥാനാർത്ഥികൾ ആരാണെന്നും എന്താണെന്നും കേരളത്തിലെ ജനങ്ങൾക്കറിയാം ഇടതു പാർട്ടികളുടെ പ്രാതിനിധ്യം ലോക്‌സഭയിൽ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 400 സീറ്റ് നേടുമെന്ന് ബിജെപി പറയുന്നത് അടിസ്ഥാനം ഇല്ലാതെയാണ്. എവിടെ നിന്നാകും ഇത്രയും സീറ്റുകൾ നേടുക എന്നത് ബിജെപി പറയണം.

Also Read: ലക്ഷദ്വീപ് വെള്ളിയാഴ്‌ച പോളിങ് ബൂത്തിലേക്ക്; കവരത്തിയില്‍ കൊട്ടിക്കലാശം

സർക്കാർ രൂപീകരിക്കേണ്ട സീറ്റുകൾ ഇന്ത്യ മുന്നണിക്ക് ലഭിക്കും. മോദി പ്രധാനമന്ത്രിയാണോ പൂജാരി ആണോ എന്നുള്ള കാര്യം വ്യക്തമാക്കണം. മുസ്‌ലിം ലീഗിന്‍റെ കൊടികൾ ഒഴിവാക്കിയതിൽ കൃത്യമായ മറുപടി കോൺഗ്രസ് നേതാക്കൾ പറയണമെന്നും ഡി രാജ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎയും പരിപാടിയിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.