ETV Bharat / state

പട്ടാപ്പകൽ സൈക്കിൾ മോഷണം; സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം - CYCLE THEFT AT VAZHAKKAD

വാഴക്കാട് ചീനി ബസാറിൽ വച്ച് പുളിയത്തിങ്ങൽ സാദിക്കിന്‍റെ മകന്‍ വജീഹ് സുൽത്താന്‍റെ സൈക്കിളാണ് മോഷണം പോയത്.

വാഴക്കാട് സൈക്കിൾ മോഷണം  മോഷണം  CYCLE THEFT  VAZHAKKAD CYCLE THEFT CASE
Cycle theft CCTV visuals (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 16, 2024, 7:24 PM IST

മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ (ETV Bharat)

കോഴിക്കോട്: വാഴക്കാട് പട്ടാപ്പകൽ സൈക്കിൾ മോഷണം. വാഴക്കാട് ചീനി ബസാറിൽ വച്ചാണ് മോഷണം. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ സൈക്കിൾ നോക്കിവച്ച് തിരികെ പോയതായും അതിലൊരാൾ നടന്നുവന്ന് സൈക്കിളെടുത്ത് പോകുന്നതായും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വാഴക്കാട് പുളിയത്തിങ്ങൽ സാദിക്കിന്‍റെ മകന്‍ വജീഹ് സുൽത്താന്‍റെ സൈക്കിളാണ് മോഷണം പോയത്.

വജീഹ് ചീനി ബസാറിലെ കടയിൽ സാധനങ്ങൾ വാങ്ങാൻ കയറിയപ്പോഴാണ് നിർത്തിയിട്ട സൈക്കിൾ മോഷണം പോയത്. തുടർന്ന് സമീപത്തുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രണ്ട് യുവാക്കളാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായത്.

ഇരുവരും ആദ്യം ബൈക്കിലെത്തി സൈക്കിൾ നോക്കി വച്ച ശേഷം പിന്നീട് ഒരു യുവാവ് സൈക്കിൾ എടുത്തു കൊണ്ടുപോവുകയായിരുന്നു. തുടർന്ന് വാഴക്കാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വാഴക്കാട് പൊലീസ് പ്രതികൾക്കായി അന്വേഷണം നടത്തുന്നുണ്ട്.

Also Read: കോട്ടയത്തെ ജ്വല്ലറിയിൽ നിന്ന് രണ്ട് സ്വർണമാലകളുമായി ഓടി രക്ഷപ്പെട്ടു ; യുവാവിനായുളള തെരച്ചില്‍ ഊര്‍ജിതം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.