ETV Bharat / state

കൊടും ചൂടിൽ വെന്തുരുകി കെഎസ്ആർടിസി യാത്രക്കാർ; സ്വിഫ്റ്റ്‌ ബസുകളിൽ കർട്ടൻ സ്ഥാപിക്കാൻ മാനേജ്മെന്‍റ്‌ - curtains in KSRTC Swift buses - CURTAINS IN KSRTC SWIFT BUSES

കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസുകളിൽ കർട്ടൻ സ്ഥാപിക്കാൻ ഏകദേശം വരുന്ന ചെലവ് 3500- 4000 രൂപ വരെയാണ്.

CURTAINS IN KSRTC SWIFT BUSES  KSRTC  UNCOMFORTABLE HEAT IN KERALA  KSRTC SWIFT BUSES
ksrtc
author img

By ETV Bharat Kerala Team

Published : Mar 23, 2024, 10:16 AM IST

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ ഉരുകിയൊലിക്കുകയാണ് കേരളം. ഈ കൊടും ചൂടിൽ വെന്തുരുക്കുകയാണ് കെഎസ്ആർടിസി ബസ് യാത്രക്കാരും. ആസഹ്യമായ ചൂടിൽ നിന്നും യാത്രക്കാർക്ക് സംരക്ഷണം ഒരുക്കാൻ ബസുകളിൽ കർട്ടൻ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് മാനേജ്മെന്‍റ്‌ (Uncomfortable Heat Management Decided To Install Curtains In KSRTC Swift Buses).

കെഎസ്ആർടിസി സ്വിഫ്റ്റിന്‍റെ കീഴിലുള്ള സൂപ്പർ ഫാസ്‌റ്റ്‌ ബസുകളിലാണ് കർട്ടൻ സ്ഥാപിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ കെഎസ്ആർടിസി ഡിപ്പോയിലെ കെഎസ് 290 എന്ന സൂപ്പർ ഫാസ്‌റ്റ്‌ ബസിൽ ഇരു വശങ്ങളിലും കർട്ടൻ സ്ഥാപിച്ചു. ജീവനക്കാർ സ്വന്തം ചെലവിലാണ് കർട്ടൻ സ്ഥാപിച്ചത്.

സ്വിഫ്റ്റിന് സംസ്ഥാനത്താകെ 151 സൂപ്പർ ഫാസ്‌റ്റ്‌ ബസുകളാണുള്ളത്. ഒരു ബസിൽ കർട്ടൻ സ്ഥാപിക്കാൻ ഏകദേശം 3500- 4000 രൂപ വരെയാണ് ചെലവ്. സ്വിഫ്റ്റിന്‍റെ കീഴിലുള്ള എസി സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ് ബസുകളിലും ഗജരാജ് എസി സ്ലീപ്പർ ബസ്, ഗരുഡ എസി സീറ്റർ ബസ് എന്നിവയിൽ നിലവിൽ കർട്ടനുകളുണ്ട്.

ALSO READ:ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് കെഎസ്‌ആര്‍ടിസിയില്‍ അവസരം ; സ്വിഫ്റ്റ് ബസുകളിൽ ജീവനക്കാരാകാം

സ്വിഫ്റ്റ് സൂപ്പർ ഫാസ്‌റ്റ്‌ ബസുകളിൽ ഷട്ടറിന് പകരം മുന്നിലേക്കും പിന്നിലേക്കും നീക്കാവുന്ന ഗ്ലാസുകളാണുള്ളത്. പകൽ, ഉച്ച സമയങ്ങളിൽ അസഹനീയമായ വെയിലാണ് ഇതുവഴി യാത്രക്കാരിലേക്ക് പതിക്കുന്നത്. ഇതുമൂലം യാത്രക്കാർ ഈ ബസുകളിൽ യാത്ര ചെയ്യാൻ വിമുഖത കാട്ടുന്നതിനെ തുടർന്നാണ് മാനേജ്മെന്‍റിന്‍റെ കരുതൽ നടപടി.

151 ബസുകളിൽ കർട്ടൻ സ്ഥാപിക്കണമെങ്കിൽ കുറഞ്ഞത് 5,28,500 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി ടെൻഡർ വിളിച്ച് മുഴുവൻ ബസുകളിലും കർട്ടൻ സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായും എഞ്ചിനീയർ (കോർഡിനേറഷൻ) നിസ്‌താർ എൻ ഇടിവി ഭാരതിനോട് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.