ETV Bharat / state

പക്ഷിപ്പനി; തിരുവല്ല ഡക്ക് ഫാമിലെ താറാവുകളെ കള്ളിങ്‌ ചെയ്യാന്‍ തീരുമാനം - BIRD FLU CULLING DUCKS

author img

By ETV Bharat Kerala Team

Published : May 13, 2024, 8:20 PM IST

Updated : May 13, 2024, 10:19 PM IST

പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവ് ഇന്‍ഫെക്‌ടഡ് സോണായും പത്തു കിലോമീറ്റര്‍ ചുറ്റളവ് സര്‍വൈവല്‍ സോണായും പ്രഖ്യാപിക്കും

THIRUVALLA DUCK FARM  BIRD FLU DECIDED TO CULLING DUCKS  CULLING DUCKS AT THIRUVALLA  പക്ഷിപ്പനി താറാവുകളെ കള്ളിങ്‌
BIRD FLU CULLING DUCKS (Source: Etv Bharat)

പത്തനംതിട്ട : തിരുവല്ല നിരണത്തെ സർക്കാർ ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെയുള്ള എല്ലാ താറാവുകളെ കള്ളിങ്‌ ചെയാന്‍ തീരുമാനം. ജില്ല കലക്‌ടര്‍ എസ് പ്രേം കൃഷ്‌ണന്‍ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

നാളെ (മെയ്‌ 14) രാവിലെ എട്ടിന് ഈ നടപടികള്‍ സ്വീകരിക്കാനാണ് ധാരണ. പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവ് ഇന്‍ഫെക്‌ടഡ് സോണായും പത്തു കിലോമീറ്റര്‍ ചുറ്റളവ് സര്‍വൈവല്‍ സോണായും പ്രഖ്യാപിക്കും. ഇന്‍ഫെക്‌ടഡ് സോണില്‍ ഉള്‍പ്പെടുന്ന എല്ലാ പക്ഷികളെയും ഇല്ലായ്‌മ ചെയ്യാനും തീരുമാനമായി.

ഇതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കലക്‌ടര്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ആഴ്‌ചയാണ് ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തത്. ഭോപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ALSO READ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി: തിരുവല്ലയിലെ സർക്കാർ താറാവ് വളർത്തല്‍ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

Last Updated : May 13, 2024, 10:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.