ETV Bharat / state

മുകേഷിന്‍റെ ഭാവിയെന്താകും...? സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പുരോഗമിക്കുന്നു - CPM State Secretariat Meeting - CPM STATE SECRETARIAT MEETING

കൊല്ലം എംഎല്‍എയും നടനുമായ എം മുകേഷിന്‍റെ രാജി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യുന്നു.

മുകേഷ്  SEXUAL ASSAULT CASE  HEMA COMMITTEE REPORT  MALAYALAM FILM INDUSTRY
File Photos Of Mukesh and AKG Centre (Etv Bharat)
author img

By ETV Bharat Kerala Team

Published : Aug 30, 2024, 11:00 AM IST

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ ലൈംഗികാരോപണങ്ങളില്‍ ഉള്‍പ്പെട്ട കൊല്ലം എംഎല്‍എയും നടനുമായ എം മുകേഷിന്‍റെ രാജി കാര്യം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം (ഓഗസ്റ്റ് 30) ചേരുന്നു. എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐയും മുകേഷിന്‍റെ രാജിയാവശ്യം ഉന്നയിച്ച പശ്ചാതലത്തിലാണ് യോഗം. ഇന്നലെ അവയ്‌ലെബല്‍ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നെങ്കിലും രാജികാര്യത്തില്‍ തീരുമാനമുണ്ടായില്ല.

ചലച്ചിത്ര നയ രുപീകരണ സമിതിയിലും മുകേഷ് തുടരുകയാണ്. ഇക്കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. മുകേഷിന്‍റെ രാജിയില്‍ ഘടകകക്ഷിയായ സിപിഐ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തില്‍ ആരോപണങ്ങളില്‍ പാര്‍ട്ടിയുടെ ഇന്നത്തെ നിലപാട് ജനപ്രതിനിധി കൂടിയായ നടന് നിര്‍ണായകമാണ്.

നടിയുടെ ആരോപണങ്ങളെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് എംഎല്‍എ. ആരോപണത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു. അതേസമയം തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും മുകേഷ് ഇന്ന് രാവിലെ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.

Also Read: ലൈംഗികാതിക്രമം: നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.