ETV Bharat / state

ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് സിപിഎം കള്ളവോട്ട് ചെയ്യുന്നു, ഒറ്റപ്പെട്ട സംഭവമല്ല : കെ ശ്രീകാന്ത് - CPM makes fake vote - CPM MAKES FAKE VOTE

കല്യാശ്ശേരിയിലെ കള്ളവോട്ടിനെതിരെ ആഞ്ഞടിച്ച് ബിജെപി. ഉദ്യോഗസ്ഥരുടെ സഹായത്തോടെ സിപിഎം എപ്പോഴും ഇത്തരം നടപടികള്‍ കൈക്കൊള്ളാറുണ്ടെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത്.

Etv BKALLYASERI ISSUE BJP  CPM MAKES FAKE VOTE  K SREEKANTH  BJP STATE SECRETARY
CPM makes fakes vote with the help of officials: BJP state secretary K Sreekanth alleges
author img

By ETV Bharat Kerala Team

Published : Apr 19, 2024, 3:40 PM IST

ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് സിപിഎം കള്ളവോട്ട് ചെയ്യുന്നു-ബിജെപി

കാസർകോട് : ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് സിപിഎം കള്ളവോട്ട് ചെയ്യുന്നുവെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത്. സിപിഎം കേന്ദ്രങ്ങളിൽ നടക്കാറുള്ള സംഭവമാണ് കല്യാശ്ശേരിയില്‍ നടന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടിയാണ് ഇത് നടത്തുന്നത്.

സിപിഎമ്മും അനുകൂല സംഘടനകളും ഗൂഢാലോചന നടത്തിയാണ് വീടുകളിൽ ചെന്ന് വോട്ട് രേഖപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയമങ്ങളെ കാറ്റിൽ പറത്തുകയാണ്. മുസ്ലിംലീഗിനും കോൺഗ്രസിനും സ്വാധീനമുള്ളിടത്ത് അവരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണം. വീണ്ടും പോസ്റ്റൽ വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: കാസർകോട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം ; 92കാരിയുടെ വോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി രേഖപ്പെടുത്തി, ദൃശ്യം പുറത്ത്

തെരഞ്ഞെടുപ്പ് ഓഫീസർക്കും റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.
പരസ്യമായി തെരഞ്ഞെടുപ്പ് പ്രക്രിയയെ വെല്ലുവിളിക്കുന്ന തരത്തിലാണ് സിപിഎമ്മിന്‍റെ പെരുമാറ്റമെന്നും പാര്‍ട്ടി അനുകൂല ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിൽക്കുന്നുവെന്നും ബിജെപി ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.