ETV Bharat / state

'അന്‍വര്‍ സിപിഎമ്മിന്‍റെ ശത്രുവേ അല്ല, അതിനുള്ള വലിപ്പം അദ്ദേഹത്തിനില്ല'; എം സ്വരാജ് - M SWARAJ AGAINST PV ANVAR

അന്‍വറിനെതിരെ പ്രതികരിച്ച് എം സ്വരാജ്. പ്രസംഗം ഒതായിയിലെ പാര്‍ട്ടി സമ്മേളനത്തില്‍.

M SWARAJ ON PV ANVAR ALLEGATION  PV ANVAR MLA CPM ROW  PV ANVAR MLA ALLEGATIONS  പിവി അന്‍വറിനെതിരെ എം സ്വരാജ്
M Swaraj (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 13, 2024, 10:43 PM IST

മലപ്പുറം : പിവി അന്‍വറിനെതിരെ എം സ്വരാജ് രംഗത്ത്. സിപിഎം പിവി അൻവറിനെ ഒരു ശത്രുവായി കാണുന്നില്ലെന്നും അതിനുള്ള വലിപ്പം അൻവറിന് ആയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മലപ്പുറം ഒതായിയില്‍ സമ്മേളന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു സ്വരാജിന്‍റെ പ്രതികരണം.

സിപിഎമ്മിന്‍റെ ശത്രു വര്‍ഗീയതയും സാമ്രാജ്യത്വവും മാത്രമാണ്. പിവി അന്‍വറിനെ സിപിഎം ശത്രുവായേ കാണുന്നില്ല. എല്ലാ കാലത്തും വര്‍ഗീയ ഫാസിസത്തിനും സാമ്രാജ്യത്വത്തിനും എതിരായ ജനകീയ പോരാട്ടത്തിന്‍റെ നേതാവാണ് സിപിഎം. സിപിഎമ്മിന്‍റെ മുന്‍പില്‍ ഒരു ശത്രുവായി നില്‍ക്കാനുള്ള വലിപ്പം പിവി അന്‍വറിന് ഇല്ല എന്നും സ്വരാജ് പറഞ്ഞു.

എം സ്വരാജ് സംസാരിക്കുന്നു (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അന്‍വറിന് മറുപടിയോ അദ്ദേഹത്തെ കുറിച്ച് പറയാനോ തനിക്ക് ഒന്നുമില്ലെന്നും സ്വരാജ് വ്യക്തമാക്കി. 'നിലമ്പൂരില്‍ അന്‍വര്‍ യോഗം വിളിച്ചു ചേര്‍ത്തു. എട്ടര വര്‍ഷക്കാലം ഇടതുപക്ഷത്തിന്‍റെ എംഎല്‍എയായി നിലമ്പൂരിലെ പാര്‍ട്ടി സഖാക്കള്‍ക്കൊപ്പം പ്രവര്‍ത്തന രംഗത്തുണ്ടായിരുന്ന ആളാണ് പിവി അന്‍വര്‍. അദ്ദേഹം ഒരു പാര്‍ട്ടി അംഗമല്ലെങ്കിലും ഒരു പാര്‍ട്ടി നേതാവിനെ പോലെ സ്‌നേഹാദരങ്ങോടെ, നിലമ്പൂരിലെ സഖാക്കള്‍ സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെ അദ്ദേഹത്തെ പരിഗണിച്ചു.

അന്‍വര്‍ എന്തു ചെയ്‌തു എന്ന് അദ്ദേഹം പരിശോധിക്കട്ടെ. ഈ എട്ടര കൊല്ലത്തിന് ശേഷം വ്യത്യസ്‌തമായൊരു നിലപാട് സ്വീകരിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹം അവിടെയൊരു യോഗം വിളിച്ച് ചേര്‍ത്തപ്പോള്‍ നിലമ്പൂര്‍ നിയമസഭ മണ്ഡലത്തിലെ സിപിഎം എന്ന രാഷ്‌ട്രീയ പാര്‍ട്ടിയില്‍ അംഗമായിട്ടുള്ള ഒരാള്‍ പോലും അവിടേക്ക് തിരിഞ്ഞ് നോക്കിയില്ല. ഒരു പാര്‍ട്ടി അനുഭാവി പോലും ആ വഴിക്ക് പോയില്ല. ഒരു ചെറു കാറ്റടിച്ചാല്‍ ചാഞ്ഞ് വീണുപോകുന്ന പാര്‍ട്ടിയല്ല ഇത്' -എം സ്വരാജ് പറഞ്ഞു.

Also Read: 'എസ്എഫ്ഐഒ അന്വേഷണം നാടകം, എഡിജിപിക്ക് എതിരായ നടപടി വൈകുന്നത് വീണയെ സംരക്ഷിക്കാൻ'; പിവി അൻവർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.