മലപ്പുറം : പിവി അൻവർ എംഎല്‍എയുടെ നിലമ്പൂരിലെ വീടിനുമുന്നില്‍ സിപിഎം ഫ്ലക്‌സ് ബോർഡ്. വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വെറെയാണ് എന്നെഴുതിയ ഫ്ലക്‌സ് ബോര്‍ഡാണ് സ്ഥാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും എംവി ഗോവിന്ദന്‍റെയും ചിത്രങ്ങളും ഫ്ലക്‌സ് ബോര്‍ഡിലുണ്ട്.
സിപിഎം ഒതായി ബ്രാഞ്ചിന്‍റെ പേരിലുള്ള ഫ്ലക്‌സ് ബോർഡാണ് അൻവറിന്‍റെ വീടിനുമുന്നിൽ സ്ഥാപിച്ചിട്ടുള്ളത്.