വയനാട്: എഡിജിപി അജിത്കുമാറും ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയും തമ്മിൽ ഓഗസ്റ്റ് 4ന് വയനാട്ടിൽ വെച്ച് ചർച്ച നടന്നതായി സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു. ഇക്കാര്യം അന്ന് തന്നെ സംസ്ഥാന കമ്മിറ്റിയെ താൻ അറിയിച്ചിരുന്നു എന്നും ഇജെ ബാബു വ്യക്തമാക്കി.
കൽപ്പറ്റ സിവില്‍ സ്റ്റേഷന് സമീപത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചാണ് ചർച്ച നടന്നത്. 4 മണിക്കൂറോളം ചർച്ച തുടർന്നു. അന്വേഷണം വേണമെന്ന് അന്നേ അറിയിച്ചിരുന്നു. വയനാട് ഉരുൾപൊട്ടലിലെ രക്ഷാപ്രവർത്തകർക്കുള്ള ഭക്ഷണ വിതരണത്തിൽ പൊലീസ് ഇടപെട്ടത് ഈ ചർച്ചയ്ക്ക് ശേഷമാണെന്ന് കരുതുന്നതായും ഇജെ ബാബു പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിനിടെ സന്നദ്ധ പ്രവർത്തകർക്കുള്ള ഭക്ഷണ വിതരത്തിൽ പൊലീസ് ഇടപെട്ടതും പിന്നീടുണ്ടായ വിവാദത്തിലും സിപിഐ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു.
Also Read: 'പൂരം കലക്കലില്‍ ത്രിതല അന്വേഷണം'; എഡിജിപിയുടെ റിപ്പോർട്ട് സമഗ്രമായിരുന്നില്ലെന്ന് മുഖ്യമന്ത്രി