ETV Bharat / state

എഡിഎമ്മിന്‍റെ മരണം; പി പി ദിവ്യയുടെ രാജിക്കായി മുറവിളി, കൈകൂലി വാങ്ങിയെന്നാരോപിച്ച് പെട്രോൾ പമ്പ് ഉടമയും

ഉപതെരഞ്ഞെടുപ്പിന്‍റെ കൂടെ സാഹചര്യത്തില്‍ എഡിഎമ്മിന്‍റെ മരണം രാഷ്‌ട്രീയ ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.

author img

By ETV Bharat Kerala Team

Published : Oct 15, 2024, 7:50 PM IST

KANNUR ADM NAVEEN BABU DEATH  DISTRICT PANCHAYAT PRES PP DIVYA  കണ്ണൂര്‍ എഡിഎമ്മിന്‍റെ മരണം വിവാദം  പി പി ദിവ്യ കണ്ണൂര്‍
ADM Naveen Babu (ETV Bharat)

കണ്ണൂർ: ക്ഷണിക്കപ്പെടാതെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ എഡിഎമ്മിന്‍റെ യാത്രയയപ്പ് യോഗത്തിൽ വന്നതെന്തിനാണ്...? പോരാതെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥനെതിരെ അതിരൂക്ഷ വിമർശനം നടത്തുക, അഴിമതിക്കാരൻ ആണെന്ന് പറയുക. ജനപ്രതിനിധികൾക്ക് തന്നെ ദിവ്യ അപമാനം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുമ്പോൾ പ്രതിപക്ഷത്തിന്‍റെ നിലപാട് വ്യക്തമാവുകയാണ്. അധികാരം എത്രമാത്രം ഒരു വ്യക്തിയെ അഹങ്കാരിയാക്കും എന്നതിന് ഉദാഹരണമാണ് പി പി ദിവ്യ എന്നും, എഡിഎമ്മിനെതിരെയുള്ള ആരോപണം വ്യക്തി വിരോധം തീർക്കലാണെന്നും സതീശൻ കുറ്റപ്പെടുത്തുമ്പോൾ വരും ദിവസങ്ങളിലും പ്രതിഷേധം ആളി കത്തുമെന്ന് ഉറപ്പാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കേസെടുത്ത് ശക്തമായ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആവശ്യം. ഇന്നലെ വൈകിട്ട് ആണ് പിപി ദിവ്യ എഡിഎമ്മിനെ കടന്നാക്രമിച്ചത്. ഇതിന് പിന്നാലെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സില്‍ ഇന്ന് രാവിലെയോടെ എഡിഎമ്മിനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.

എഡിഎമ്മിന്‍റെ ആത്മഹത്യയോടെ വിഷയം സംസ്ഥാന തലത്തിൽ തന്നെ വാർത്ത പ്രാധാന്യം നേടുകയാണ്. ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുൻപ്, സഭ സമ്മേളനം തീരുന്ന അവസാന ദിനത്തിൽ, പ്രതിപക്ഷത്തിന് വലിയ ആയുധവും കയ്യിൽ കിട്ടി. സിപിഎം അനുകൂല സംഘടനയിലുള്ള ഉദ്യോഗസ്ഥൻ സിപിഎം ജനപ്രതിനിധിയുടെ തുറന്നു പറിച്ചലിൽ മനം നൊന്ത് ക്വാർട്ടേഴ്‌സില്‍ തൂങ്ങി മരിച്ചു എന്ന ആരോപണം കടുക്കുമ്പോൾ പാർട്ടിയുടെ നിലപാട് എന്താണെന്നതും കാത്തിരുന്ന് കാണേണ്ടതാണ്.

വിരമിക്കാൻ ഏഴുമാസം മാത്രം ബാക്കി നിൽക്കെ സ്വന്തം നാട്ടിലേക്ക് ട്രാൻസ്‌ഫർ ചോദിച്ചു വാങ്ങുകയും യാത്രയയപ്പിന് തൊട്ട് മുൻപ് വലിയ ആരോപണം നേരിടുകയും ചെയ്യുമ്പോൾ ചോദ്യങ്ങളും നിരവധിയാണ്. സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് പെട്രോൾ പമ്പ് ഉടമയും പരാതിക്കാരനുമായ പ്രശാന്തിന്‍റെ തുറന്നു പറച്ചിൽ.

നവീൻ ബാബു ഒരു ലക്ഷം ആവശ്യപ്പെട്ടെന്നും 98,500 രൂപ നൽകിയെന്നുമാണ് പ്രശാന്തിന്‍റെ വെളിപ്പെടുത്തല്‍. അനുമതിക്കായി 3 തവണ പിപി ദിവ്യയെ കണ്ട് പറഞ്ഞപ്പോൾ നല്ല രീതിയിലുള്ള പ്രതികരണം ആയിരുന്നില്ല. പിന്നെ നേരിട്ട് നവീൻ ബാബുവിനെ കാണുകയായിരുന്നു. നവീൻ ബാബു ട്രാൻസ്‌ഫർ വാങ്ങുന്നതിന് തൊട്ട് മുൻപായിരുന്നു സംഭവം.

പണം തന്നില്ലെങ്കിൽ അനുമതി ഒരിക്കലും കിട്ടാത്ത രീതിയിൽ മാറ്റുമെന്ന് നവീൻ ബാബു പറഞ്ഞതായും പ്രശാന്ത് പറയുന്നു. അനുമതി കിട്ടിയ ശേഷം ഇത് ജില്ല പഞ്ചായത്ത് പ്രസിഡന്‍റിനോട് പറഞ്ഞിരുന്നു. എന്നാൽ ദേഷ്യത്തോടെ, മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ആണ് പ്രസിഡന്‍റ് ആവശ്യപെട്ടതെന്ന് പ്രശാന്ത് പറയുന്നു. ഒരു പക്ഷേ ഇതാവാം വരും ദിവസങ്ങളിൽ പി പി ദിവ്യ പുറത്ത് കൊണ്ടുവരും എന്ന് പറഞ്ഞ വിഷയവും.

പോര് തുടങ്ങിയത് പെട്രോൾ പമ്പിന്‍റെ എന്‍ഒസിയുമായി ബന്ധപെട്ട്

കണ്ണൂർ ചെങ്ങളായിൽ തുടങ്ങാനിരുന്ന പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടാണ് എഡിഎം - ദിവ്യ പോര് തുടങ്ങിയത് എന്നാണ് സൂചന. പമ്പിന് ആദ്യ ഘട്ടത്തിൽ എഡിഎം അനുമതി നൽകിയില്ലെന്നാണ് സൂചന. പിപി ദിവ്യ പറഞ്ഞിട്ടും എഡിഎം വഴങ്ങിയില്ല. ഒടുവിൽ ദിവ്യ അറിയാതെ അനുമതി നല്‍കുകയായിരുന്നു എന്നാണ് സൂചന. ഇതാണ് ദിവ്യയെ ചൊടിപ്പിച്ചത്.

സംഭവം ഇന്നലെ പൊതുവേദിയിൽ പറയുകയും ചെയ്‌തു. യാത്രയയപ്പ് ചടങ്ങില്‍ എഡിഎമ്മിനെപ്പറ്റി മറ്റ് അതിഥികൾ സംസാരിക്കുന്നതിനിടയിലാണ് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് വേദിയിലേക്ക് കടന്നുവന്നത്. പമ്പിന് അനുമതി നൽകിയത് എങ്ങനെയെന്ന് തനിക്ക് അറിയാമെന്നും അതിന്‍റെ വിശദാംശങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ പുറത്തുവരുമെന്നുമാണ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് തുറന്നടിച്ചത്.

കണ്ണൂരിൽ നടത്തിയത് പോലെയുള്ള സഹായം പുതുതായി പോകുന്ന സ്ഥലത്ത് എഡിഎം നടത്തരുതെന്നും ഇത്തരത്തിലുള്ള ഒരു വ്യക്തിക്ക് ഉപഹാരം നൽകാൻ നിൽക്കുന്നത് ശരിയല്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ഇറങ്ങിപ്പോകുന്നത് എന്നും പി പി ദിവ്യ വ്യക്തമാക്കിയിരുന്നു.

അഴിമതി ആരോപണത്തിന് യാത്രയയപ്പ് വേദി തന്നെ തെരഞ്ഞെടുത്തത്...?

എഡിഎം കൈക്കൂലി വാങ്ങിയെന്നത് നേരത്തെ തന്നെ അറിയുന്ന പിപി ദിവ്യ എഡി എമ്മിനെ അപമാനിക്കാൻ യാത്രയയപ്പ് വേദി തന്നെ തെരഞ്ഞെടുത്തു എന്നതാണ് പിപി ദിവ്യക്ക് നേരെ ഉയരുന്ന പ്രധാന വിമർശനങ്ങളിലൊന്ന്. പമ്പ് ഉടമ പ്രശാന്തിന്‍റെ ആരോപണത്തിൽ എന്തുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ പിപി ദിവ്യ നടപടികൾ എടുക്കുകയോ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുകയോ ചെയ്‌തില്ല എന്ന ചോദ്യം പ്രതിപക്ഷം ഉള്‍പ്പടെ ഉയര്‍ത്തുന്നു.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയുടെ ഫേസ്ബുക് പോസ്റ്റ്‌ ഇങ്ങനെ:

'ഒരു പെട്രോൾ പമ്പുകാരൻ പല തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെ വന്നു കണ്ടു. തന്‍റെ പെട്രോൾ പമ്പിന് അനുമതി ലഭിക്കാൻ ആവശ്യമായ ഇടപെടലുകൾ വേണമെന്ന് പറഞ്ഞു. പ്രസിഡന്‍റ് എ.ഡി.എം നെ പല തവണ വിളിച്ചു. പക്ഷെ അനുമതി കൊടുത്തില്ല.
അങ്ങനെ പെട്രോൾ പമ്പുകാരൻ നേരിട്ട് എ.ഡി.എം നെ കാണേണ്ടത് പോലെ കണ്ടു എന്ന് ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ് പറയുന്നു. അങ്ങനെ പെട്ടെന്ന് അനുമതി ലഭിക്കുന്നു. ഇതറിഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ഡി.എമ്മിന്‍റെ യാത്രയയപ്പ് ചടങ്ങിൽ നേരിട്ട് എത്തി അഴിമതി ആരോപണം ഉന്നയിക്കുന്നു. രണ്ടു ദിവസത്തിനുള്ളിൽ കാണിച്ചു തരാമെന്ന് ഭീഷണി.

കഥയുടെ സാരാംശം:
തനിക്ക് കിട്ടേണ്ട കാശ് എ.ഡി.എമ്മിന് പോയി എന്ന തോന്നലിൽ അസൂയ മൂത്ത് ഒരു അഴിമതി ആരോപണം. അല്ലെങ്കിൽ, ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് പ്രത്യേകിച്ച് ഭരണകക്ഷിയുടെ നേതാവിന് ഒരു അഴിമതി ആരോപണം ഉന്നയിക്കാൻ വ്യവസ്ഥാപിതമായ മാർഗങ്ങൾ ഉണ്ട്. പക്ഷേ പരാതി കൊടുക്കാതെ ഇങ്ങനെയൊരു നാടകം കളിച്ചതിൽ മറ്റൊന്നുമില്ല.

അത് ദുട്ട് തന്നെ മുഖ്യം ബിഗിലെ..

അഴിമതി ആരോപണത്തിൽ മനംനൊന്ത് ആ എ.ഡി.എം ആത്മഹത്യ ചെയ്‌തു. ഇടതുപക്ഷ സർവ്വീസ് സംഘടനയുടെ പ്രവർത്തകനായിരുന്ന ഈ ഉദ്യോഗസ്ഥൻ അഴിമതിക്കാരൻ ആയിരുന്നില്ല എന്നാണ് ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷനും സഹ ഉദ്യോഗസ്ഥരും പറയുന്നത്.
പി പി ദിവ്യ ചെയ്‌തത് കൊലപാതകം തന്നെയാണ്.

ഇരുവരും തമ്മിൽ ഉള്ള വ്യക്തി വിരോധം വിഷയത്തിൽ സിപിഐഎമ്മും മൗനം പാലിക്കുമ്പോൾ വരും ദിവസങ്ങളിൽ ഇതിന് സംസ്ഥാന നേതൃത്വം അടക്കം ഉത്തരം നൽകേണ്ടി വരും.'

Also Read: 'നവീന്‍ ബാബു മോശം ട്രാക്ക് റെക്കോഡില്ലാത്തയാള്‍'; ആത്മഹത്യ വിശ്വസിക്കാനാകാതെ നാടും സഹപ്രവര്‍ത്തകരും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.