ETV Bharat / state

അയച്ച പണം കൈമാറിയില്ല; കോട്ടയം സ്വദേശിക്ക് പേടിഎം 10,000 രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ - CONSUMER COMMISSION TO PAYTM - CONSUMER COMMISSION TO PAYTM

പരാതിക്കാരൻ അയച്ച 30,000 രൂപ പേടിഎം കൈമാറിയില്ല എന്ന പരാതിയിലാണ് നടപടി. 30,000 രൂപ ഒമ്പതു ശതമാനം പലിശസഹിതവും 10,000 രൂപ നഷ്‌ടപരിഹാരവും 3,500 രൂപ കോടതിച്ചെലവും ആയി നൽകണമെന്നാണ് ജില്ല ഉപഭോക്തൃ തർക്ക പരിഹാരകമ്മിഷൻ അറിയിച്ചത്.

COMPLAINT AGAINST PAYTM  പേടിഎമ്മിനെതിരെ പരാതി  പേടിഎം നഷ്‌ടപരിഹാരം  USER AGAINST PAYTM
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : May 30, 2024, 8:38 PM IST

കോട്ടയം: ഡിജിറ്റൽ പണമിടപാടു നടത്തുന്ന പേടിഎം വഴി അയച്ച പണം കൈമാറാതിരുന്നതിന് അക്കൗണ്ട് ഉടമയ്ക്ക് നഷ്‌ടപരിഹാരവും കോടതിച്ചെലവുമായി 10,000 രൂപ പേടിഎം നൽകണമെന്നു കോട്ടയം ജില്ല ഉപഭോക്തൃ തർക്ക പരിഹാരകമ്മിഷൻ. ആർ ജോഷി എന്ന വ്യക്തി 2022 ഡിസംബർ 12ന് തന്‍റെ ബിസിനിസ് പങ്കാളിയായ ലിനോൾഫ് ജോസഫിന് അയച്ച 30,000 രൂപ പേടിഎം കൈമാറിയില്ല എന്ന പരാതിയിലാണ് കമ്മിഷൻ നടപടി. ഇതുമൂലം ജോഷിക്ക് അധികമായി 30,000 രൂപ ചെലവിടേണ്ടിവന്നു എന്നും പരാതിയിൽ പറയുന്നു.

കേസിൽ വിശദമായ തെളിവെടുപ്പ് നടത്തിയ കമ്മിഷൻ, പരാതിക്കാരന്‍റെ അക്കൗണ്ടിൽനിന്നു പണം കൈപ്പറ്റിയ പേടിഎം യഥാസമയം പണം കൈമാറുന്നതിൽ വീഴ്‌ച വരുത്തി എന്നു കണ്ടെത്തി. സംഭവത്തിൽ ജോഷി നൽകിയ പരാതിയിൽ തുടർ നടപടികളൊന്നും സ്വീകരിക്കാതിരുന്നതു പേടിഎമ്മിന്‍റെ ഭാഗത്തുനിന്നുണ്ടായ സേവന ന്യൂനതയാണെന്നും കമ്മിഷൻ വിലയിരുത്തി.

തുടർന്നു പരാതിക്കാരന് 30,000 രൂപ ഒമ്പതു ശതമാനം പലിശസഹിതവും 10,000 രൂപ നഷ്‌ടപരിഹാരവും 3,500 രൂപ കോടതിച്ചെലവും എതിർകക്ഷിയായ പേടിഎം അധികൃതർ നൽകണമെന്ന് അഡ്വ വി എസ് മനുലാൽ പ്രസിഡന്‍റായും കെ എം ആന്‍റോ മെമ്പറായുമുള്ള കോട്ടയം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു.

Also Read: പേടിഎം ഉപയോക്താക്കള്‍ക്ക് ആശ്വസിക്കാം ; നാല് ബാങ്കുകളിലൂടെ യുപിഐ ഇടപാടുകൾ തുടരാന്‍ അനുമതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.