ETV Bharat / state

നീറ്റ് പരീക്ഷ ക്രമക്കേട്: പിന്നിൽ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നു, സുപ്രീം കോടതി ജഡ്‌ജിമാരുടെ കീഴിൽ അന്വേഷണം വേണമെന്ന് ഹൈബി ഈഡൻ - HIBI EDEN ON NEET UG ISSUE - HIBI EDEN ON NEET UG ISSUE

നീറ്റ് പരീക്ഷ ക്രമക്കേടിന് പിന്നിൽ നിരവധി ആളുകളുണ്ടെന്നും, സുപ്രീം കോടതി ജഡ്‌ജിമാരുടെ കീഴിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ഹൈബി ഈഡൻ.

HIBI EDEN  നീറ്റ് 2024 പരീക്ഷ ക്രമക്കേട്  ഹൈബി ഈഡൻ നീറ്റ് 2024  NEET 2024 Row
Hibi Eden (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 24, 2024, 8:32 AM IST

ന്യൂഡൽഹി: നീറ്റ് പരീക്ഷ വിവാദം രാജ്യത്തെ ഏറ്റവും വലിയ അഴിമതികളിലൊന്നാണെന്ന് കോൺഗ്രസ് എംപി ഹൈബി ഈഡൻ. നിരവധി ആളുകളുടെ പണവും പങ്കാളിത്തും ഇതിന് പിന്നിലുണ്ടെന്നും സുപ്രീം കോടതി ജഡ്‌ജിമാരുടെ കീഴിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

"നീറ്റ് വിവാദം ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതികളിലൊന്നാണ്. ഇത് ആകസ്‌മികമായി സംഭവിച്ചതാണെന്ന് ഞാൻ കരുതുന്നില്ല. വർഷങ്ങളായി ഇത് സംഭവിക്കുന്നുണ്ട്.

മെഡിക്കൽ പ്രവേശന പരീക്ഷയുടെ മാനദണ്ഡം യോഗ്യത പരീക്ഷയാണെന്ന് തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷയിൽ നടന്ന ക്രമക്കേടിൽ ധാരാളം ആളുകളും പണവും ഉൾപ്പെട്ടിട്ടുണ്ട്, ഒരു ലോബി തന്നെ ഇതിന് പ്രവർത്തിക്കുന്നുണ്ട്. ഇതിൽ സുപ്രീം കോടതി ജഡ്‌ജിമാരുടെ കീഴിൽ ഒരു സ്വതന്ത്ര അന്വേഷണം നടക്കണം, മുഴുവൻ പ്രക്രിയയും റദ്ദാക്കണം" - ഹൈബി ഈഡൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം നീറ്റ് - യുജി പരീക്ഷകൾ നടത്തിയ നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) പരീക്ഷകളിലെ ക്രമക്കേടുകളുടെ പേരിൽ വിമർശനം നേരിടുന്നു. ഇത് രാജ്യത്തുടനീളം നിരവധി പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. പ്രതിഷേധക്കാരും രാഷ്‌ട്രീയ പാർട്ടികളും എൻടിഎ പിരിച്ചുവിടണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

67 ഉദ്യോഗാർഥികൾ 720 ൽ 720 മാർക്ക് നേടിയതാണ് യോഗ്യത പരീക്ഷയിൽ ആശങ്കകൾ വർധിപ്പിച്ചത്. പരീക്ഷ പ്രക്രിയയിലെ പരിഷ്‌കാരങ്ങൾ, ഡാറ്റാ സുരക്ഷ പ്രോട്ടോക്കോളുകളിലെ മെച്ചപ്പെടുത്തലുകൾ, എൻടിഎയുടെ പ്രവർത്തനം എന്നിവയിൽ ശുപാർശകൾ നൽകാൻ വിദഗ്‌ധരുടെ ഒരു ഉന്നതതല സമിതി രൂപീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ കെ രാധാകൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള 7 അംഗ സമിതി അടുത്ത രണ്ട് മാസത്തിനുള്ളിൽ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കും." നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) മുഖേനയുള്ള പരീക്ഷകളുടെ സുതാര്യവും സുഗമവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനും, ഡാറ്റാ സെക്യൂരിറ്റി പ്രോട്ടോക്കോളുകളിലെ പരീക്ഷ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനവും നാഷണൽ ടെസ്‌റ്റിങ് ഏജൻസിയുടെ ഘടനയും പ്രവർത്തനവും പരിഷ്‌കരിക്കുന്നതിന് ശുപാർശകൾ നൽകാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിദഗ്‌ധരുടെ ഒരു ഉന്നതതല സമിതി രൂപീകരിച്ചു"- എന്ന് മന്ത്രാലയം അറിയിച്ചു.

ALSO READ : നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച: പുനപ്പരീക്ഷയ്ക്ക് ഹാജരായത് 813 വിദ്യാര്‍ത്ഥികള്‍ മാത്രം, 17 പേരെ ഡിബാര്‍ ചെയ്‌തു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.