ETV Bharat / state

പത്‌മജയ്‌ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്; ഒരുവിഭാഗം നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് നേതൃത്വം - Congress leaders join BJP

ബിജെപിയിലേക്ക് പോകുന്ന നേതാക്കള്‍ ആരെല്ലാമാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്ന് രാവിലെ 11ന് ഇവര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കും എന്നാണ് ബിജെപി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

Congress leaders join BJP  Padmaja Venugopal joined bjp  congress BJP  Thiruvananthapuram
congress-leaders-from-thiruvananthapuram-join-bjp
author img

By ETV Bharat Kerala Team

Published : Mar 14, 2024, 8:04 AM IST

തിരുവനന്തപുരം : പത്‌മജ വേണുഗോപാലിന് പിന്നാലെ തിരുവനന്തപുരത്ത് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബിജെപിയിൽ ചേരുമെന്ന് ബിജെപി നേതൃത്വം (Congress leaders from Thiruvananthapuram join BJP). രാവിലെ 11 മണിക്ക് എൻഡിഎ തിരുവനന്തപുരം പാർലമെന്‍റ് തെരഞ്ഞെടുപ്പ് കാര്യാലയത്തിൽ പ്രമുഖ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുക്കും.

അതേസമയം ഏതൊക്കെ നേതാക്കളാണ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേരുന്നതെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് പാർട്ടിയിൽ നിന്ന് കൂടുതൽ ആളുകൾ ബിജെപിയിലേക്ക് എത്തുമെന്ന് പത്‌മജ വേണുഗോപാൽ ബിജെപിയിൽ ചേർന്ന ശേഷം നടത്തിയ ആദ്യ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. കോൺഗ്രസിനെതിരെ പത്‌മജ രൂക്ഷ വിമർശനങ്ങളാണ് നടത്തിയത്.

കോൺഗ്രസ്‌ പ്രവർത്തകരെ കുറിച്ച് ഒന്നും പറയുന്നില്ല, കൂടുതൽ പറയിപ്പിക്കരുത്. എത്രയോ ആളുകൾ പാർട്ടി വിട്ടുപോയിട്ടും കോൺഗ്രസ്‌ ഇത്രയും പ്രശ്‌നം ഉണ്ടാക്കിയിട്ടില്ല. പിതാവിന്‍റെ സ്‌മാരകം പണിതു തരാം എന്ന് പറഞ്ഞാണ് തന്നെ പാർട്ടിയില്‍ നിലനിർത്തിയത്. എന്നാൽ അവഗണന തുടർന്ന് കൊണ്ടിരുന്നുവെന്നും പത്‌മജ വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.