ETV Bharat / state

കോഴിക്കോട് ഡിഎംഒ ഓഫിസിൽ 'കസേരകളി'; ഒഴിയാതെ മുന്‍ ഡിഎംഒ, വെട്ടിലായി സ്ഥലംമാറിയെത്തിയ ഉദ്യോഗസ്ഥ - CONFUSION ON KOZHIKODE DMO POST

സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാൻ തയാറാവാതെ മുൻ ഡിഎംഒ.

DMOS FIGHT FOR CHAIR  KOZHIKODE DMO POST  ഡിഎംഒ ഓഫിസിൽ കസേരക്കളി  DMO POST KOZHIKODE
Confusion About Kozhikode DMO Post (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 24, 2024, 1:20 PM IST

കോഴിക്കോട് : ആരോഗ്യ വകുപ്പിന് നാണക്കേടായി ഡിഎംഒ ഓഫിസിലെ കസേരകളി. ഒരേസമയം രണ്ട് ഉദ്യോഗസ്ഥര്‍ ഡിഎംഒ ആയി ഓഫിസിൽ എത്തിയതോടെയാണ് കസേരക്കായി വടംവലിയുണ്ടായത്. സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡിഎംഒ തയാറായില്ല. സ്ഥലം മാറ്റത്തിൽ കോഴിക്കോട് ഡിഎംഒ രാജേന്ദ്രൻ സ്‌റ്റേ വാങ്ങിയിരുന്നു.

സ്‌റ്റേ നീക്കിയതിനെ തുടർന്ന് സ്ഥാനം ഏറ്റെടുക്കാനാണ് ഡോ. ആശാദേവി ഓഫിസിൽ എത്തിയത്. ഏറെ നേരം രണ്ട് പേരും ഡിഎംഒയുടെ കാബിനിൽ ഇരിക്കുകയായിരുന്നു. രാജേന്ദ്രൻ കസേര ഒഴിഞ്ഞ് കൊടുക്കാതെ വന്നതോടെ ആശാദേവി ഓഫിസില്‍ നിന്ന് മടങ്ങി.

DMOS FIGHT FOR CHAIR  KOZHIKODE DMO POST  ഡിഎംഒ ഓഫിസിൽ കസേരക്കളി  DMO POST KOZHIKODE
Kozhikode DMO Office (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ന് (ഡിസംബർ 24) വീണ്ടും ആശദേവി എത്തിയപ്പോഴും കസേരയിൽ രാജേന്ദ്രൻ ഉണ്ടായിരുന്നു. വിഷയം പരിഹരിക്കാൻ പറ്റാത്തത് ആരോഗ്യമന്ത്രിയുടെയും സർക്കാരിന്‍റെയും വലിയ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്. വിഷയത്തിൽ രണ്ട് പേരും പ്രതികരിക്കാൻ തയാറായില്ല. മഞ്ഞപ്പിത്തം അടക്കം പടർന്ന് പിടിക്കുമ്പോഴാണ് ആരോഗ്യ വകുപ്പിലെ സുപ്രധാന ഓഫിസിൽ കസേര കളി നടക്കുന്നത്.

Also Read: കാസര്‍കോട്ട് ഡിവൈഎസ്‌പി - ഡിവൈഎഫ്ഐ പോര് മുറുകുന്നു; നേതാവിനോട് തെളിവ് പുറത്തുവിടണമെന്ന് ഡിവൈഎസ്‌പി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.