കാസർകോട് : പെരിയ കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ ഇൻ ചാർജ് വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതായി പരാതി. വി സി ഇൻ ചാർജ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് രജിസ്ട്രാർക്ക് ജീവനക്കാരുടെ സംഘടന കത്ത് നൽകി. കെ സി ബൈജുവിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നൽകുമെന്നും ജീവനക്കാർ പറയുന്നു.
കടുത്ത മാനസിക സമ്മർദത്തെ തുടർന്ന് കുഴഞ്ഞ് വീണ ജീവനക്കാരിയെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ ജീവനക്കാര്‍ വി സി ഇന്‍ചാര്‍ജിന്‍റെ ക്യാബിന്‍ വളഞ്ഞ് പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഒരാഴ്‌ചയ്ക്കകം വൈസ് ചാന്‍സലര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ സംഘടന രജിസ്ട്രാര്‍ക്ക് നോട്ടിസ് നല്‍കിയിത്.
കേരള കേന്ദ്ര സര്‍വകലാശാലയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം കഴിഞ്ഞ ദിവസം സര്‍വകലാശാല ഗസ്‌റ്റ് ഹൗസില്‍ വച്ച് ഓണ്‍ലൈന്‍ ആയി നടത്താന്‍ തീരുമാനിച്ചിരുന്നു. യോഗം ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് യാദൃശ്ചികമായി ഇന്‍റര്‍നെറ്റ് ബന്ധം തകരാറിലായി. ഇതിനെ തുടര്‍ന്ന് വി സി ഇന്‍ചാര്‍ജ് പ്രൊഫ. കെ സി ബൈജു ഐടി ജീവനക്കാരെ ശകാരിച്ചിരുന്നതായി പറയപ്പെടുന്നു. അപ്രതീക്ഷിതമായുണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് തങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ജീവനക്കാര്‍ മറുപടിയും നല്‍കി.
എന്നാല്‍ ഇതില്‍ കെ സി ബൈജു കഴിഞ്ഞ ദിവസം ഐടി വിഭാഗം മേധാവിയായ വനിത ഉദ്യോഗസ്ഥയെ വി സിയുടെ മുറിയിലേക്ക് വിളിച്ച് വരുത്തി മോശമായ ഭാഷയില്‍ അസഭ്യ വര്‍ഷം ചൊരിഞ്ഞ് അപമര്യാദയായി പെരുമാറി എന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിന് വിധേയയായ ഉദ്യോഗസ്ഥ കുഴഞ്ഞ് വീഴുകയായിരുന്നു. ഇവരെ പിന്നീട് സഹപ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ALSO READ : സാങ്കേതിക സർവകലാശാല വി സി നിയമനം; സർക്കാർ ഉത്തരവിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ