ETV Bharat / state

ദുരിതാശ്വാസ നിധിയുടെ പേരിൽ തട്ടിപ്പ് വ്യാപകമാകുന്നു: കുണ്ടറയിൽ വ്യാജ പണപ്പിരിവിന് ശ്രമം നടത്തി മധ്യവയസ്‌കന്‍ - CMDRF FRAUD IN KOLLAM

author img

By ETV Bharat Kerala Team

Published : Aug 4, 2024, 9:22 PM IST

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരിൽ വ്യാജ പണപ്പിരിവ് നടത്താൻ മധ്യവയസ്‌കന്‍റെ ശ്രമം. സംഭവം കൊല്ലം കുണ്ടറയിൽ പ്രവർത്തിക്കുന്ന ഫാർമസിയിൽ.

KOLLAM RELIEF FUND FRAUD  ദുരിതാശ്വാസനിധി തട്ടിപ്പ്  CMDRF FRAUD IN KUNDARA  Wayanad landslide
Man tries to collect money from pharmacy in Kundara (ETV Bharat)
കുണ്ടറയിൽ വ്യാജ പണപ്പിരിവിന് ശ്രമം നടത്തി മധ്യവയസ്‌കന്‍ (ETV Bharat)

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ തട്ടിപ്പിന് ശ്രമം. കുണ്ടറയിൽ പ്രവർത്തിക്കുന്ന ആശ്രയ ഫാർമസിയിലെത്തിയ മധ്യവയസ്‌കനാണ് തട്ടിപ്പിന് ശ്രമം നടത്തിയത്. ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയ ജീവനക്കാരി ഉടമയെ ഫോൺ വിളിക്കാൻ തുടങ്ങിയതോടെ ഇയാൾ കടന്നുകളഞ്ഞു. ശനിയാഴ്‌ച വൈകിട്ടോടെയാണ് സംഭവം.

ഫാർമസി ഉടമ ഇല്ലാത്ത സമയം നോക്കിയാണ് മുണ്ടും ഷർട്ടുമണിഞ്ഞ മധ്യവയസ്‌കൻ വന്നത്. വയനാട് ദുരന്തത്തെക്കുറിച്ചും ദുരിതാശ്വാസ നിധിയെക്കുറിച്ചും ഏറെനേരം ജീവനക്കാരോട് ഇയാൾ സംസാരിച്ചു. ഇതിനുശേഷമാണ് ഫാർമസി ഉടമയെ ഫോൺ ചെയ്യുന്നുവെന്ന വ്യാജേന മൊബൈലിൽ സംസാരിച്ചത്.

മറ്റൊരു വ്യക്തി 16,000 രൂപ ഫാർമസിയിൽ കൊണ്ടുവരുമെന്നും അത് വാങ്ങിവെക്കണമെന്നും ഉടമ പറഞ്ഞതായി ജീവനക്കാരോട് പറഞ്ഞു. ഫാർമസിയിൽ ഉള്ള പണത്തിൽ നിന്നും 7,500 രൂപ തനിക്ക് തരാൻ ഉടമ പറഞ്ഞതായും ജീവനക്കാരോട് പറഞ്ഞു. പണം എണ്ണിയെടുത്തെങ്കിലും സംശയം തോന്നിയതിനെ തുടർന്ന് ജീവനക്കാരി ഉടമയെ വിളിക്കുകയായിരുന്നു. ഫോൺ എടുത്തപ്പോഴേക്കും പിന്നെ വന്ന് പണം വാങ്ങിക്കോളാമെന്ന് പറഞ്ഞ് ഇയാൾ കടന്നുകളഞ്ഞത്.

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് പണപ്പിരിവുമായി നിരവധി സംഘടനകളാണ് തങ്ങളെ സമീപിക്കുന്നതെന്നും, ഇതിന് സർക്കാർ നിയന്ത്രണമേർപ്പെടുത്തണമെന്നും ഫാർമസി ഉടമ പറഞ്ഞു.

Also Read: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; നടനും സംവിധായകനുമായ അഖിൽ മാരാർക്കെതിരെ കേസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.