തിരുവനന്തപുരം : മുഖ്യമന്ത്രി നടത്തിയ ക്രിസ്‌മസ് - പുതുവത്സര വിരുന്നിന് ചെലവായ തുക അനുവദിച്ച് സർക്കാർ ഉത്തരവ്. ജനുവരി മൂന്നിന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി നടത്തിയ വിരുന്നിന് ചെലവായ തുക അനുവദിച്ച് പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത് (CM Christmas Feast). 16.08 ലക്ഷം രൂപയാണ് ഭക്ഷണത്തിനും മസ്‌കറ്റ് ഹോട്ടലിലെ മറ്റ് ക്രമീകരണങ്ങൾക്കുമായി ചെലവായത്. മുൻ വർഷത്തെ അപേക്ഷിച്ച് ഏഴ് ലക്ഷം രൂപ കൂടുതലാണിത്.
Also Read: ഗവര്‍ണര്‍ക്ക് ക്ഷണമില്ല ; മുഖ്യമന്ത്രിയുടെ ക്രിസ്‌മസ്, ന്യൂയര്‍ വിരുന്ന് ഇന്ന്
10,725 രൂപയാണ് ക്ഷണക്കത്തിന് ചെലവായത്. 1.20 ലക്ഷം രൂപയാണ് പൗരപ്രമുഖർക്ക് നൽകിയ ക്രിസ്‌മസ് കേക്കിന് ചെലവായത്. ഇത് അനുവദിച്ച് പൊതുഭരണ വകുപ്പ് ഫെബ്രുവരി ഒന്നിനാണ് ഉത്തരവിറക്കിയത്. അതേസമയം ക്രിസ്‌മസ് - പുതുവത്സര വിരുന്നിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിരുന്നില്ല (Governor didn't attend). എന്നാൽ രാജ്ഭവനിൽ നടന്ന വിരുന്നിൽ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്ഷണിച്ചിരുന്നെങ്കിലും സർക്കാറും പ്രതിപക്ഷവും നിരസിച്ചിരുന്നു.