ETV Bharat / state

നവകേരള സദസിന് തുടർച്ച ; മുഖ്യമന്ത്രിയുമായി വിദ്യാര്‍ത്ഥികളുടെ മുഖാമുഖം ഇന്ന് കോഴിക്കോട് - നവകേരള സദസ്

വിദ്യാർത്ഥികളുമായി മുഖ്യമന്ത്രിയുടെ ആദ്യ സംവാദ പരിപാടി - മുഖാമുഖം കോഴിക്കോടുവച്ച് ഇന്ന് നടക്കും

CM face to face  Mukhamukham debate programme  മുഖാമുഖം ഇന്ന് കോഴിക്കോട്  മുഖ്യമന്ത്രിയുമായി വിദ്യാര്‍ത്ഥികൾ  നവകേരള സദസ്
Navakerala sadas
author img

By ETV Bharat Kerala Team

Published : Feb 18, 2024, 9:54 AM IST

കോഴിക്കോട് : നവകേരള സദസിന്‍റെ (Navakerala sadas) തുടര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന, വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖം ഇന്ന് കോഴിക്കോട് നടക്കും. സംസ്ഥാനത്തെ കോളജുകളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നുമുള്ള 2000 വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കും (CM Mukhamukham Programme).

മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നടക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍, മെഡിക്കല്‍ കോളജുകള്‍, പ്രൊഫഷനല്‍ കോളജുകള്‍, കേരള കലാമണ്ഡലം ഉള്‍പ്പടെ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുക്കും. പാഠ്യ, പാഠ്യേതര മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍, യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവർ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള മുഖാമുഖത്തിനെത്തും.

60 പേര്‍ മുഖ്യമന്ത്രിയുമായി നേരില്‍ സംവദിക്കും. നവവൈജ്ഞാനിക സമൂഹമായി കേരളത്തെ എങ്ങനെ മാറ്റാം എന്നതിലേക്ക് വിദ്യാര്‍ത്ഥികളുടെ അഭിപ്രായം ആരായുന്ന വേദിയാകും മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം എന്നാണ് പ്രതീക്ഷിക്കുന്നത്. നവകേരള സൃഷ്‌ടിക്കായുള്ള വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍, ഉന്നതവിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങള്‍, പുതിയ മുന്നേറ്റങ്ങള്‍, വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ മുഖാമുഖത്തില്‍ ചര്‍ച്ച ചെയ്യും.

രാവിലെ 9.30 മുതല്‍ ഒരു മണി വരെ നടക്കുന്ന മുഖാമുഖത്തില്‍ മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, ആര്‍ ബിന്ദു, എകെ ശശീന്ദ്രന്‍, വീണ ജോര്‍ജ്, സര്‍വകലാശാല വിസിമാര്‍, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ള പ്രഗത്ഭര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരും പങ്കെടുക്കും.

ALSO READ:'നവകേരള സദസിലേത് വന്‍ ജനാവലി, ഇത്രയും ജനപങ്കാളിത്തമുള്ള മറ്റൊരു പരിപാടി സംസ്ഥാന ചരിത്രത്തിലില്ല': മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ പ്രതികരണം : നവകേരള സദസ്‌ ജനാധിപത്യത്തെ അര്‍ഥവത്താക്കുന്ന അനുഭവമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (CM about Navakerala Sadas). സംഘാടകരുടെ പ്രതീക്ഷകളെ പോലും കാറ്റിൽപ്പറത്തി വലിയ ജനാവലിയാണ് ഓരോ വേദിയിലും ഉണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞമാസം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സർക്കാർ സംഘടിപ്പിച്ച നവകേരള സദസിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

138 വേദികളിലായാണ് ജനകീയ സമ്മേളനങ്ങള്‍ നടന്നത്. മന്ത്രിസഭ ഒന്നടങ്കം സംസ്ഥാനത്താകെ സഞ്ചരിച്ച് ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ ഈ പരിപാടിയിലൂടെ കഴിഞ്ഞിട്ടുണ്ട്. ജനപങ്കാളിത്തമുള്ള മറ്റൊരു പരിപാടിയും ഇത്തരത്തിൽ സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.