കാസർകോട്: കേരള-കർണാടക അതിർത്തിയായ തലപ്പാടി ടോൾ ഗേറ്റിൽ ടോൾ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷം. പണം നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ടോൾ നൽകാതെ വാഹനം ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമെന്ന് ജീവനക്കാർ പറഞ്ഞു. അതേസമയം വാഹനത്തിൽ ഫാസ്‌റ്റ് ടാഗ് ഉണ്ടെന്ന് യാത്രക്കാരും വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇന്നലെ (ഡിസംബർ 1) രാത്രി 9.21നാണ് സംഭവം നടന്നത്. കർണാടക പൊലീസ് കേസ് എടുത്തു. ഉള്ളാൽ സ്വദേശികൾ ആണ് കാറിൽ ഉണ്ടായിരുന്നത്.